ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡി എം കെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു.കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് രജനികാന്തിന്റെ സന്ദര്‍ശനം.
തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്കു ശേഷമാണ് രജനീകാന്ത് കരുണാനിധിയെ സന്ദര്‍ശിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഏറെക്കാലത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 31 നാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി രൂപവത്കരിക്കുമെന്നും സംസ്ഥാനത്തെ 234 ണ്ഡലങ്ങളിലും മത്സരിക്കുമെന്നും രാഷ്ട്രീയ പ്രവേശന പ്രഖ്യാപന വേളയില്‍ രജനികാന്ത് വ്യക്തമാക്കിയിരുന്നു.
Chennai: Rajinikanth arrives at residence of DMK chief M Karunanidhi to meet him. pic.twitter.com/XGq73sgJ9E
— ANI (@ANI) January 3, 2018
content highlights:rajanikanth meets karunanidhi at chennai