ന്യൂഡല്‍ഹി: മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പെട്രോളിയം ഉത്പന്നങ്ങൾ വീട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ദിവസേന അനുഭവിക്കുന്ന നീണ്ട ക്യൂ ഒഴിവാക്കാനാണ് പദ്ധതിയെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. 

ദിവസേന 350 മില്ല്യണ്‍ ജനങ്ങളാണ് എണ്ണയ്ക്കായി പമ്പുകളില്‍ എത്തുന്നത്. ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നതോടെ വാങ്ങാനെത്തുന്നവര്‍ നേരിടുന്ന സമയ നഷ്ടത്തിനും ഏറെ പരിഹാരമാവുമെന്ന് പെട്രോളിയം മന്ത്രാലയം തങ്ങളുടെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.