മൊറാദാബാദ്: വിവാഹനിശ്ചയത്തിന് ബീഫ് വിളമ്പാന്‍ പോലീസിനോട് അനുവാദം ചോദിച്ചപ്പോള്‍, കോഴിക്കറി മതിയെന്ന് മറുപടി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മകളുടെ വിവാഹനിശ്ചയ വിരുന്നില്‍ ബീഫ് വിളമ്പാന്‍ പോലീസ് അനുവദിച്ചില്ല എന്ന പരാതിയുമായി മൊറാദാബാദ് സ്വദേശി ഷര്‍ഫറാസാണ് രംഗത്തുവന്നത്. 

യുപിയില്‍ പോത്തിനെ ഒഴികെ മറ്റ് മാടുകളെ കൊല്ലുന്നത് ഗോവധ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 

അറവുശാലകള്‍ അടച്ചുപൂട്ടുന്ന യോഗി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചിക്കന്‍-മട്ടണ്‍ വ്യാപാരികളുടെ സംഘടന അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത അറവുശാലകള്‍ പൂട്ടാനെന്ന വ്യാജേന ചെറുകിട വ്യാപാരികളെയാണ് സര്‍ക്കാര്‍ ഉന്നം വെയ്ക്കുന്നതെന്ന് സംഘടനകള്‍ ആരോപിക്കുന്നു.