ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവിനെ നിശ്ചയിച്ചു. തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്‌.

മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനായാണ് അറിയപ്പെടുന്നത്.

തെക്കേ ഇന്ത്യയില്‍ നിന്നൊരാള്‍ ഉപരാഷ്ട്രപതിയാകണം എന്ന പാര്‍ട്ടി തീരുമാനമാണ് വെങ്കയ്യ നായിഡുവിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്.

Read More: നെല്ലൂരില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്; മന്ത്രിപദത്തില്‍ നിന്ന് ഇനി ഉപരാഷ് ട്രപതി പദത്തിലേക്ക്

രാജ്യസഭ നിയന്ത്രിക്കാന്‍ അനുഭവ സമ്പന്നനായ ഒരാളെത്തന്നെ വേണം നിലപാടും അദ്ദേഹത്തിന് തുണയായി.

നിലവിലെ സാഹചര്യത്തില്‍ വെങ്കയ്യക്ക് അനായാസം വിജയിക്കാനാകും. എന്‍ഡിഎക്ക് പുറത്ത്‌ അണ്ണാഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പിന്തുണയുള്ളതിനാല്‍ ആകെയുള്ള 787 ഇലക്ട്രല്‍ കോളജ് വോട്ടുകളില്‍ 557 എംപിമാരുടെ വോട്ട് അദ്ദേഹത്തിന് അനുകൂലമായി ലഭിക്കാനാണ് എല്ലാ സാധ്യതയും.