ന്യൂഡല്‍ഹി: ചൈനയുടെ സൈനിക നീക്കം നിരീക്ഷിക്കാനായി അതി നൂതനമായ ആളില്ലാ വിമാനം വികസിപ്പിച്ചെടുത്ത്  ഇന്ത്യന്‍ സ്റ്റാര്‍ട് അപ് കമ്പനി. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട് അപ്  കമ്പനിയാണ് പുതിയ ആളില്ലാ വിമാനം വികസിപ്പിച്ചെടുത്തത്.

65000 അടി (ഏകദേശം 19.8 കിലോമീറ്റർ) ഉയരത്തില്‍ വരെ പറന്ന് മൂന്നാഴ്ചയോളം അന്തരീക്ഷത്തില്‍ ചെലവഴിക്കാന്‍ കഴിയുന്നതാണ് പുതിയ ഈ ആളില്ലാ വിമാനമെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിന് പേരിട്ടില്ലെങ്കിലും സുരക്ഷാ നീരീക്ഷണ സംവിധാനത്തില്‍ ഇതൊരു മുതല്‍ക്കൂട്ടാവുമെന്നാണ് ബന്ധപ്പെട്ടവര്‍ കരുതന്നത്.

ന്യൂ സ്‌പെയിസ് റിസേര്‍ച്ച് ആന്റ് ടെക്‌നോളജീസാണ് ഇത് വികസിപ്പിച്ചെടുത്തത്. സുരക്ഷാ നിരീക്ഷണത്തിനായി വികസിപ്പിച്ചെടുക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ മേഖലാ ആളില്ലാ വിമാനം കൂടിയാണിത്.