ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാംസ്ഥാനം. മോശം വിമാന സര്‍വ്വീസുകളില്‍ ഇസ്രായേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനിനും ഐസ്ലൻഡ് എയറിനും ശേഷം മൂന്നാംസ്ഥാനത്താണ് എയര്‍ ഇന്ത്യ.

ലോകത്ത് ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച് എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ആണ് ഒന്നാം സ്ഥാനത്ത്. സ്‌പെയിനില്‍ നിന്നുളള ഐബീരിയ എയര്‍ലൈന്‍, ജപ്പാന്‍ കമ്പനിയായ ജാല്‍, ഖത്തര്‍ എയര്‍വേവ്‌സ് എന്നിവ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജര്‍മ്മന്‍ സര്‍വ്വെ പ്രകാരം 2012ലെയും മൂന്നാമത്തെ ഏറ്റവും മോശം എയര്‍ലൈനായി തിരഞ്ഞെടുക്കപ്പെട്ടതും എയര്‍ ഇന്ത്യയായിരുന്നു. സര്‍വ്വീസും കാബിനും പരിഗണിക്കാതെ, കൃത്യനിഷ്ഠ എത്രത്തോളം പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും മോശം വിമാനക്കമ്പനികളെയും മികച്ചതിനെയും തിരഞ്ഞെടുത്തത്.