മുംബൈ: ബിഎംഡബ്ല്യൂ കാറില്‍ വന്നയാള്‍ കാറില്‍ നിന്നിറങ്ങി നടുറോഡില്‍ മറാത്തി സിനിമാ നടിക്കു മുന്നില്‍ സ്വയംഭോഗം ചെയ്തതായി ആരോപണം.  മറാത്തി സീരിയല്‍-നാടക നടിയായ ചിന്‍മയി സുര്‍വെ രാഘവനാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

വൈല്‍ പാര്‍ലെ റോഡിലൂടെ നടന്നു പോകുമ്പോള്‍ ബിഎംഡബ്ല്യൂ കാറില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങി അശ്ലീലം കാണിക്കുകയുമായിരുന്നെന്നാണ് പരാതി. സംഭവത്തെ കുറിച്ച് നടിയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ സുമീത്ത് രാഘവന്‍ ട്വിറ്ററില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.

'കാര്‍ പാര്‍ളെ തിലക് വിദ്യാലയത്തിനു സമീപമായിരുന്നു നിര്‍ത്തിയിട്ടിരുന്നത്. ചാരനിറമുള്ള സഫാരി സ്യൂട്ടില്‍ വന്ന ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി ഭാര്യയ്ക്കു മുന്നില്‍ വെച്ച് സ്വയം ഭോഗം ചെയ്യുകയായിരുന്നു. ഭാര്യ തല്ലാനോങ്ങിയെങ്കിലും അയാള്‍ കടന്നു കളഞ്ഞു. കാറിന്റെ അവസാനത്തെ നാലക്കം ഭാര്യ കുറിച്ചിട്ടിട്ടുണ്ട്. 1985എന്നാണത്', സുമീത്ത് ട്വിറ്ററില്‍ കുറിച്ചു.

സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 42കാരനായ ജിവാന്‍ ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.