ഭാഗ്പത്:  യമുന നദിയില്‍ ബോട്ട് മുങ്ങി 23 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. 60 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. 

ഹരിയാണയില്‍ നിന്നുള്ളവർ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങള്‍. യാത്രക്കാരുടെ എണ്ണം കൂടിയതാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. 

പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.