കൊല്‍ക്കത്ത: 18കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ചത് ഫെയ്‌സ്ബുക്കിലൂടെ ദൃശ്യങ്ങള്‍ ലൈവ് ആയി സട്രീം ചെയ്തു കൊണ്ട്. പശ്ചിമ ബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ സോനര്‍പുരിലാണ് സംഭവം.

തന്റെ കാമുകനെ ഇന്റര്‍നെറ്റിന്റെ അങ്ങേതലക്കല്‍ ഇരുത്തി അയാളുടെ മുന്നില്‍ വെച്ചായിരുന്നു കടും കൈ ചെയ്തത്.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കാമുകന്‍ ഫോണിലൂടെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അയാളെ സന്ദര്‍ശിച്ച് വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ദുഃഖിതയായാണ് മകള്‍ അന്ന് വീട്ടിലേക്ക് വന്നതെന്ന് അമ്മ പറയുന്നു.

അടുത്തുള്ള ആശുപത്രിയില്‍ സഹായിയാണിവര്‍. കുട്ടിയുടെ അച്ഛനും സഹോദരനും അമ്മയും വീട്ടിലില്ലാത്ത സമയമായിരുന്നു ആത്മഹത്യ. 

ഞായറാഴ്ച രാവിലെ എട്ട് മണിയായിട്ടും പെണ്‍കുട്ടി വാതില്‍ തുറക്കാത്തില്‍ സംശയം തോന്നിയ അമ്മ മുറിയിലേക്ക് നേക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീടാണ് പെണ്‍കുട്ടി മരണ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ ലൈവ് ആയി സ്ട്രീ ചെയ്തത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.