ലയ്ക്കുമീതെ ഡെമോക്ലീസിന്റെ വാള്‍ തൂങ്ങുമ്പോഴും അത് കുതന്ത്രങ്ങളിലൂടെ തട്ടിയകറ്റാനാണ് ഒരു എം.എല്‍.എയുടെ ശ്രമം. ഇത്തരം തന്ത്രങ്ങള്‍ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്നതും അപഹാസ്യവുമാണെന്ന് എം.എല്‍.എയെ സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.

2012-ല്‍ മണിപ്പൂരിലെ മൊറാങ്ങ് നിയമസഭ മണ്ഡലത്തില്‍നിന്നു വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം. പൃഥ്വിരാജിന്റെ കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. തിരഞ്ഞെടുപ്പ് അഴിമതി ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായ പി.എസ്. സിങ്ങ് (എസ്.ഡി.പി.) പൃഥ്വിരാജിന്റെ വിജയം റദ്ദാക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് ഹരജികള്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് എം.എല്‍.എ. മറുപടി ഫയല്‍ ചെയ്തിരുന്നില്ല. ഇതെ തുടര്‍ന്നാണ് പി.എസ്.സിങ്ങ് സുപ്രീം കോടതിയെ സമീപിച്ചത്. 

ഇതിനിടയില്‍ പൃഥ്വിരാജ് നിരവധി ഉപഹര്‍ജികള്‍ മണിപ്പൂര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. കേസ് മനഃപൂര്‍വം നീട്ടിക്കൊണ്ടുപോകാനുള്ള വെറും തന്ത്രങ്ങള്‍ മാത്രമായിരുന്നു അതെന്ന് സുപ്രീംകോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് ഹര്‍ജിയൊന്നും തനിക്ക് ബാധകമല്ല. അതൊക്കെ തട്ടികയറ്റി അഞ്ച് വര്‍ഷം തന്റെ കാലാവധി പൂര്‍ത്തിയാക്കാമെന്നുള്ള ശ്രമത്തിലായിരുന്നു പൃഥ്വിരാജിനെന്ന് കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഹര്‍ജി വന്നാല്‍ അതിലെ ആരോപണങ്ങളില്‍നിന്ന് തടിയൂരാനാണ് എല്ലാവരും ശ്രമിക്കുക. അതിനായി കോടതി നടപടികളുമായി പലരും സഹകരിക്കും. അല്ലാതെ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് അഭികാമ്യമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജനങ്ങളുടെ വോട്ട് തേടി അധികാരത്തില്‍ കയറുന്ന എം.എല്‍.എക്ക് ജനവിശ്വാസത്തിലും ജനപ്രാതിനിധ്യ നിയമത്തിലും അടിയുറച്ച് വിശ്വസിച്ച് പെരുമാറാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.

ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായാല്‍ അതില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നത് വരെ അത് തലയ്ക്ക ്മീതെയുള്ള ഡെമോക്ലീസിന്റെ വാള്‍ ആയിരിക്കും. എല്ലാവര്‍ക്കും ആശങ്ക ഉണ്ടാകും. പക്ഷെ ഇവിടെ അതൊക്കെ പുല്ലുപോലെ നേരിട്ട് അത് ഭീഷണിയേയല്ല എന്ന നിലപാടിലാണ് വിജയിച്ച സ്ഥാനാര്‍ത്ഥി എന്ന് കോടതി പറഞ്ഞു.

ഇത്തരത്തിലുള്ള ദുഷ്പ്രവണതകള്‍ നിരുത്സാഹപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി ഉത്തരവ് നല്‍കി.