കൊച്ചി: ഔദ്യോഗിക രംഗത്ത് നിന്ന് പിന്‍വാങ്ങന്‍ അനിവാര്യമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇ ശ്രീധരന്‍ മനസ്സുതുറന്നത്.

രാജ്യത്തെ ആധുനിക മെട്രോ റെയിലായ ഡല്‍ഹി മെട്രോയുടെ മുഖ്യ സൂത്രധാരന്‍ ഇ ശ്രീധരനായിരുന്നു. കൊങ്കണ്‍ റെയില്‍വേയടക്കം രാജ്യത്തെ എന്‍ജിനീയറിങ്ങ് മേഖലയിലെ നിരവധി നേട്ടങ്ങള്‍ അദ്ദേഹത്തിനു കൂടി അവകാശപ്പെട്ടതാണ്. 

വയസ്സ് 85 ആയി. ഇനി ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ച് പിന്‍വാങ്ങാന്‍ സമയമായി- ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോക്ക് ഇ ശ്രീധരനെ വേണം- ഏലിയാസ് ജോര്‍ജ്ജ്