ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ പണി തീരുന്ന മെട്രോ പദ്ധതിയായ കൊച്ചി മെട്രോ ചെലവു ചുരുക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ്. അന്താരാഷ്ട്ര നിലവാരമുള്ള കോച്ചുകളാണ് കൊച്ചി മെട്രോയിലുള്ളത്. മറ്റു മെട്രോകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരം ഒരു കോച്ചിന് 11 കോടി രൂപ ചിലവു വരുമ്പോള്‍ കൊച്ചി മെട്രോയിലെ ഒരു കോച്ചിന് വെറും എട്ടേകാല്‍ കോടി രൂപ മാത്രമാണ് ചിലവായത്.
ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ നിര്‍മ്മിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലുള്ള ഫാക്ടറിയിലാണ് കോച്ചു നിര്‍മ്മാണം.
സ്റ്റേഷനുകളുടെ കാര്യത്തിലും കൊച്ചി മെട്രോക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്ക്കുന്ന എലിവേറ്റഡ് സ്റ്റേഷനുകളായതിനാല്‍ എയര്‍ കണ്ടീഷന്‍ വേണ്ടെന്ന് കെഎംആര്‍എല്‍ തീരുമാനിക്കുകയായിരുന്നു. പ്രകൃതി സൗഹൃദ സ്റ്റേഷനുകളാണ് എല്ലാം.
മെട്രോ സേഫ്റ്റി അതോറിറ്റിയും കൊച്ചി സ്റ്റേഷനുകള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.
കൊച്ചി മെട്രോ ട്രെയിനില്‍ മാതൃഭൂമി ഡോട്ട് കോം നടത്തിയ യാത്ര കാണാം