Station Kalamassery

മെട്രോ സ്‌റ്റേഷനുകളിലേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ കേരളത്തിലെ പ്രകൃതിയും സംസ്‌കാരവും നമുക്കൊപ്പം കൂടും. ലോകോത്തര നിലവാരത്തിലുള്ള സ്‌റ്റേഷനുകളുടെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ടവും കലാ സാംസ്‌കാരിക പാരമ്പര്യവും Stationsരേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിമാനത്താവളത്തിലെത്തിയതുപോലെ തോന്നും ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലെത്തുന്നതുവരെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇതര സേവനങ്ങളും കണ്ടാല്‍.  പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുക്കാനും അകത്തേക്കു പുറത്തേക്കുമുള്ള വഴിയുമൊക്കെ രേഖപ്പെടുത്തിയ കൃത്യമായ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. എടിഎം കൗണ്ടറുകളും വെള്ളവും ലഘു ഭക്ഷണസാധനങ്ങളും ലഭിക്കുന്ന കഫെറ്റേരിയകളും ചില സ്റ്റേഷനുകളില്‍ തയ്യാറാക്കിയിട്ടുണ്ട്.  
 

സ്റ്റേഷനുകള്‍ 22
1) ആലുവ train logo
2) പുളിഞ്ചോട്.
3) കമ്പനിപ്പടി.
4) അമ്പാട്ടുകാവ്. 
5) മുട്ടം. 
6) കളമശ്ശേരി. 
7) കുസാറ്റ്. 
8) പത്തടിപാലം.
9) ഇടപ്പള്ളി.
10) ചങ്ങമ്പുഴ പാര്‍ക്ക് 
11) പാലാരിവട്ടം 
12) ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയം 
13) കലൂര്‍ 
14) ലിസി train logo
15) എം.ജി റോഡ് 
16) മഹാരാജാസ് കോളേജ് 
17) സൗത്ത് 
18) കടവന്ത്ര 
19) ഇളംകുളം 
20) വൈറ്റില 
21) തൈക്കുടം 
22) പേട്ട 

പശ്ചാത്തലം
കേരളത്തിന്റെ പ്രകൃതിയും കലാസാംസ്‌കാരിക ചരിത്രവും അടിസ്ഥാനമാക്കിയാണ് കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത്.
കുസാറ്റ് - കേരളത്തിന്റെ മത്സ്യബന്ധന ചരിത്രം
ഇടപ്പള്ളി - കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും ധാന്യവിളകളും
ചങ്ങമ്പുഴ പാര്‍ക്ക് - കേരളത്തിന്റെ സാംസ്‌കാരിക- കലാ പൈതൃകം
ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയം - കേരളത്തിന്റെ ആയോധന കലകളും കളികളും
എംജി റോഡ്- എറണാകുളം ജില്ലയും ചരിത്രവും
കളമശ്ശേരിയടക്കം മറ്റു സ്റ്റേഷനുകള്‍ പശ്ചിമഘട്ട മലനിരകളെ പശ്ചാത്തലമാക്കിയിരിക്കുന്നു.


ടിക്കറ്റ് കൗണ്ടര്‍

Ticket Counter

കൊച്ചി മെട്രോ സ്‌റ്റേഷനുകളെല്ലാം എലിവേറ്റഡ് സ്റ്റേഷനുകളാണ്. പ്രധാന കവാടം കഴിഞ്ഞ് പടികള്‍ കയറിയോ എലിവേറ്ററില്‍ കയറിയോ വേണം ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ്‌ഫോമിലുമെത്താന്‍. സ്‌റ്റേഷനുകളുടെ ഉള്‍വശത്തെ രണ്ടായി തിരിക്കാം. ടിക്കറ്റില്ലാതെ പ്രവേശിക്കാവുന്ന ഫ്രീ സോണെന്നും ടിക്കറ്റെടുത്തവര്‍ക്ക് മാത്രം പ്രവേശനമുള്ള പെയ്ഡ് സോണെന്നും. ഫ്രീസോണിലാണ് ടിക്കറ്റ് കൗണ്ടറുള്ളത്. ഒറ്റയാത്രക്കുള്ള ക്യു ആര്‍ ടിക്കറ്റുമുതല്‍ സ്ഥിരയാത്രക്കാര്‍ക്കുള്ള കാര്‍ഡുകള്‍ ലഭിക്കുന്നതും അവ റീച്ചാര്‍ജ്ജ് ചെയ്യുന്നതും ഇവിടെ വച്ചാണ്. ഭിന്ന ശേഷിയുള്ളവര്‍ക്കും കുട്ടികള്‍ക്കും ടിക്കറ്റ് എടുക്കാന്‍ പാകത്തില്‍ ഉയരം കുറഞ്ഞ കൗണ്ടറുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

X ray Scannerടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിനകത്ത് പ്രവേശിക്കുന്നതിനു മുമ്പ് കൈയിലുള്ള ബാഗുകളും മറ്റ് ലഗേജുകളും എക്‌സ്‌റേ പരിശോധനക്ക് വിധേയമാക്കണം. ഇതിനായി അവ എക്‌സ്‌റേ സ്‌കാനറുകളുടെ മുന്നില്‍ വെക്കണം. തുടര്‍ന്ന് യാത്രാക്കാരും എക്‌സ്‌റേ കവാടത്തിലൂടെ അകത്ത് കടന്ന് എക്‌സ്‌റേ സ്‌കാനര്‍ മെഷീനില്‍ നിന്നും ബാഗുകള്‍ ശേഖരിക്കണം. ഇനി ടിക്കറ്റ് കാണിച്ച് അകത്ത് കയറാം. 

ഗേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രത്യേക സ്ഥലത്ത് ടിക്കറ്റ് കാണിച്ചാല്‍ ഗേറ്റ് തുറക്കും. ഒരു സമയം ഒരാള്‍ക്കു മാത്രം കടന്നുപോകത്തക്ക രീതിയിലുള്ള നാല് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭിന്നശേഷിയുള്ളവര്‍ക്കുള്ളതാണ് ഇതിലൊന്ന്. അതിന് മറ്റുള്ളവയേക്കാള്‍ വീതി കൂടുതലായിരിക്കും. വീല്‍ചെയറിന്റെ സഹായത്തോടെ എത്തുന്ന ത്രക്കാരുടെ സൗകര്യത്തിനാണ് ഇത്. മറ്റുള്ള ഗേറ്റുകളേക്കാള്‍ അല്‍പനേരം കൂടി കൂടുതല്‍ നേരം ഈ ഗേറ്റുകള്‍ തുറന്നിരിക്കും.

ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍

Customer Care

എല്ലാ സ്റ്റേഷനുകളുടെ ഉള്ളിലും ഓരോ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ഉണ്ട്. ടിക്കറ്റ് കാണിച്ച് അകത്തേക്കും പുറത്തേക്കും പോകാനുള്ള ഇലക്ട്രോണിക് കവാടത്തിനടുത്തായിരിക്കും ഉപഭോക്തൃ കേന്ദ്രത്തിന്റെ സ്ഥാനം. ടിക്കറ്റെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം. എന്തെങ്കിലും കാരണവശാല്‍ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍, യാത്രക്കാര്‍ക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാല്‍ ഇവിടെ സമീപിക്കാം. നിയമവിരുദ്ധമായി ടിക്കറ്റ് ഉപയോഗിച്ചാല്‍ പിഴയീടാക്കുന്നതും ഉപഭോക്തൃ സേവന കേന്ദ്രത്തിലാണ്. 

പ്ലാറ്റ് ഫോം

station platform

ടിക്കറ്റ് കാണിച്ച് അകത്തുകയറിയാല്‍ സ്‌റ്റേഷനിലെ പെയ്ഡ് സോണില്‍ നമ്മളെത്തി. ഇനി നമുടെ ട്രെയിന്‍ ഏത് പ്‌ളാറ്റ്‌ഫോമിലാണ് വരുന്നതെന്ന് അറിയണം. അതിനായി സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതുമുതല്‍ പ്ലാറ്റ്‌ഫോമില്‍ വരെ ഡിസ്പ്‌ളേ സ്‌ക്രീനുകള്‍ വച്ചിട്ടുണ്ടാകും. ട്രെയിന്‍ വരുന്ന പ്ലാറ്റ്‌ഫോം, എത്ര മിനുട്ടിനുള്ളില്‍ എത്തിച്ചേരും തുടങ്ങിയ വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും. പ്ലാറ്റ്‌ഫോമിലേക്കുള്ള വഴി കാണിക്കാനും സൈന്‍ ബോര്‍ഡുണ്ട്. ലിഫ്റ്റ് ഉപയോഗിച്ചോ, എലിവേറ്ററിലൂടെയോ, സ്റ്റപ്പിലൂടെയോ പ്ലാറ്റ്‌ഫോമിലെത്താം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്ലാറ്റ്‌ഫോം മാറിപ്പോയാല്‍ പാളം മുറിച്ചു കടന്ന് അപ്പുറത്തെത്താന്‍ പറ്റില്ല, ഫ്‌ളൈ ഓവറുകളുമില്ല, പകരം വന്നവഴി തിരിച്ചുവന്ന് അടുത്ത പ്ലാറ്റ് ഫോമിലെത്തണം. അതുകൊണ്ട് കൃത്യമായ പ്ലാറ്റ്‌ഫോം മനസ്സിലാക്കിയിട്ടുവേണ അകത്തു കയറാന്‍.

രണ്ട് പ്ലാറ്റ്‌ഫോമുകളാണ് മെട്രോ സ്‌റ്റേഷനുകള്‍ക്കുള്ളത്. റെയില്‍ പാളത്തിലേക്ക് നോക്കി നിന്നാല്‍ നമ്മുടെ ഇടതു വശത്തേക്ക് മാത്രമായിരിക്കും എല്ലായ്‌പ്പോഴും മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്.  ആ ദിശ മനസ്സിലാക്കിയും പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കാം. 

ട്രെയിന്‍ വരുന്ന സമയവും എത്രമിനുട്ടിനുള്ളില്‍ ട്രെയിന്‍ എത്തിച്ചേരുമെന്നും കാണിക്കുന്ന ഡിസ്പ്‌ളേ സ്‌ക്രീനുകള്‍ പ്ലാറ്റ് ഫോമിലുമുണ്ടാകും. നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ അനൗണ്‍സ്‌മെന്റുകളായി ലഭിച്ചുകൊണ്ടിരിക്കും. 

പ്ലാറ്റ്‌ഫോമില്‍ അടയാളപ്പെടുത്തിയ മഞ്ഞ വര മുറിച്ച കടക്കരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വേഗതയിലെത്തുന്ന ട്രെയിന്‍ തട്ടി അപകടമുണ്ടാകാതിരിക്കാനും ട്രാക്കിലേക്ക് വീണുപോകാതിരിക്കാനുമുള്ള മുന്‍കരുതലാണ് ഈ മഞ്ഞ വര.

DS

ആരെങ്കിലും അപദ്ധത്തില്‍ വീണുപോയാല്‍ ട്രാക്കിലെ വൈദ്യുതി വിഛേദിക്കാനുള്ള എമര്‍ജന്‍സി ഡ്രിപ്പ് സിസ്റ്റം പ്ലാറ്റ് ഫോമിന്റെ രണ്ട് ഭാഗത്തും തയ്യാറാക്കിയിട്ടുണ്ട്.  ഇതിന് പുറമേ എമര്‍ജന്‍സി സ്റ്റോപ്പ് ലോഞ്ചര്‍ എന്ന മറ്റൊരു സംവിധാനവുമുണ്ട്. ഈ ബട്ടണ്‍ പ്രവര്‍ത്തിപ്പിച്ചാല്‍ സ്റ്റേഷനിലേക്ക് ട്രെയിന്‍ കടക്കാതെ നിര്‍ത്തുകയുമാകാം. അനാവശ്യമായി ഉപയോഗിച്ചാല്‍ തടവും പിഴയും ലഭിക്കുമെന്ന കാര്യവും ശ്രദ്ധിക്കണം.

സ്റ്റേഷനില്‍ ട്രെയിനെത്തിയാല്‍ വാതില്‍ താനേ തുറക്കും. ഇനി അകത്ത് കയറി യാത്ര തുടങ്ങാം.

പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് 
സ്റ്റേഷനുകള്‍ക്ക് അകത്ത് കടന്നാല്‍ മുതല്‍ ഭിന്നശേഷിയുള്ളവരുടെ സൗകര്യത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കു വേണ്ടി സ്റ്റേഷനുകളിലുടനീളം പ്രത്യേകതരം ടാക്ടൈല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാലുകൊണ്ടോ വാക്കിങ് സ്റ്റിക്കുകൊണ്ടോ തടഞ്ഞ് കണ്ടുപിടിക്കാവുന്ന പ്രത്യേക തരം ടൈലാണ് ടാക്ടൈല്‍.  ഈ ടൈലുകളുടെ സഹായത്തോടെ കാഴ്ചയില്ലാത്തവര്‍ക്ക് കൃത്യമായി ടിക്കറ്റ് കൗണ്ടറുകളിലേക്കും സ്റ്റേഷന്റെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിനു മുന്നിലും എത്താം.  ലിഫ്റ്റില്‍ കയറിയാല്‍ ഇറങ്ങുന്നിടത്തും ഇതേ ടൈലുകള്‍ പാകിയിട്ടുണ്ട്. ഈ പാതയിലൂടെ നടന്നാല്‍ ഇത്തരം യാത്രക്കാര്‍ക്കായി മെട്രോയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സീറ്റുകള്‍ അടങ്ങിയ കോച്ചുകളിലെ വാതിലിന്റെ മുന്നില്‍ തന്നെ എത്താന്‍ കഴിയും. കാഴ്ചയിത്താവര്‍ക്ക് ബ്രെയിലി ലിപിയിലും ശബ്ദമായും നിര്‍ദ്ദേശങ്ങള്‍ എലവേറ്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരുടെ സേവനം എല്ലാ സ്റ്റേഷനുകളിലുമുണ്ടാകും.

ഭിന്നശേഷി ഉള്ളവര്‍ക്കായി വീല്‍ചെയറിലെത്തി ഉപയോഗിക്കാന്‍ സൗകര്യത്തിന് പ്രത്യേക ശൗചാലയങ്ങളും എല്ലാ സ്‌റ്റേഷനുകളിലുമുണ്ട്.