കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടി നിരവധി ആഡ് ഓണ്‍ സേവനങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. അതിലേക്കുള്ള ചവിട്ടുപടിയാണ് കൊച്ചി വണ്‍ എന്നു പേരിട്ടു വിളിക്കുന്ന സ്മാര്‍ട് കാര്‍ഡ്. ക്ലിക്ക് ആന്റ് കളക്ട് എന്ന പദ്ധതി ഈ സ്മാര്‍ട് കാര്‍ഡുപയോഗിച്ചുള്ള സേവനമാണ്.

കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം, സാധാരണ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ളതുപോലെ. അതിന് കൊച്ചി മെട്രോ പുറത്തിറക്കുന്ന കൊച്ചി വണ്‍ ആപ്പ് നിങ്ങളെ സഹായിക്കും. ആ സാധനങ്ങള്‍ നിങ്ങള്‍ ഇറങ്ങുന്ന സ്റ്റേഷനിലെ പ്രത്യേക കൗണ്ടറിലെത്തിക്കും. ഇതാണ് ക്ലിക്ക് ആന്റ് കളക്ട്. മെട്രോ യാത്രക്കിടയിലാണെങ്കിലും എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ത്തുവെന്നു കരുതുക. യാത്രക്കിടെ നമുക്ക് പലര്‍ക്കും തോന്നുന്നതുപോലെ. അപ്പോഴും ഈ ക്ലിക്ക് ആന്റ് കളക്ട് സേവനം നമുക്ക് തുണയാകും.

ഇതിനു പുറമെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ അടയ്ക്കാനും സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.