കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ ട്രാക്കില്‍ അബന്ധത്തില്‍ വീണുപോയാല്‍ എന്തു ചെയ്യുംമെന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകാം. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി പ്രവഹിക്കുന്ന ട്രാക്കില്‍ വീണാല്‍ രണ്ടുതരത്തിലാണ് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുക. ഈ അപകടം മുന്‍കൂട്ടിക്കണ്ടാണ് പ്ലാറ്റ്‌ഫോമിന്റെ അരികത്ത് മഞ്ഞവരയിട്ടിരിക്കുന്നത്.

kochi metro

1.) ട്രാക്കിന്റെ തൊട്ടടുത്തായാണ് മെട്രോ ട്രെയിനിന് ആവശ്യമായ വൈദ്യുതി നല്‍കുന്ന തേര്‍ഡ് റെയില്‍ സിസ്ററം ഉള്ളത്. രണ്ട് ട്രാക്കിനും ഇടക്കുള്ള ഈ തേര്‍ഡ് റെയില്‍ സിസ്റ്റത്തിലൂടെ 750 വാട്ട് ഡിസി വൈദ്യുതി പ്രവഹിക്കുന്നുണ്ടാകും. ഇതില്‍ നിന്നും ഷോക്കേറ്റ് മരണം വരെ സംഭവിക്കാം. ഇയാളെ സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഷോക്കേല്‍ക്കും. 

2) ട്രെയിന്‍ ഇടിച്ചുണ്ടാകുന്ന അപകടമാണ് അടുത്തത്. ഇതുവഴിയും യാത്രക്കാരന് മരണം വരെ സംഭവിക്കാം. 

ഇത്തരം സംഭവങ്ങളില്‍ യാത്രക്കാര്‍ക്ക് നേരിട്ട് ഉപയോഗിക്കാവുന്ന രണ്ട്  അടിയന്തിര സുരക്ഷാ സംവിധാനങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ ഘടിപ്പിച്ചിട്ടുള്ള എമര്‍ജന്‍സി ഡ്രിപ്പ് സിസ്ററം ഉപയോഗിക്കുക എന്നതാണ് ഒരു മാര്‍ഗം. എല്ലാ പ്ലാറ്റ്ഫോമുകളിലും രണ്ട് വീതം ഡ്രിപ്പ് സംവിധാനങ്ങളുണ്ടാകും. 

Tripമെട്രോ ട്രാക്കിന്റെ പ്ലാറ്റ്ഫോമിനുള്ളില്‍ വരുന്ന ഭാഗത്തെ തേര്‍ഡ് റെയില്‍ സിസ്റ്റത്തിലെ വൈദ്യുതി വിഛേദിക്കാനുള്ളതാണ് ഈ ഡ്രിപ്പ് സിസ്റ്റം. ഇതിന്റെ പ്ലാസ്റ്റിക് മൂടി വലിച്ചു തുറന്ന് ഉളളിലുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ ട്രാക്കിലെ പവര്‍ കട്ടാവും. ഇതുവഴി ട്രാക്കില്‍ വീഴുന്നയാളെ ഷോക്കേല്‍ക്കുന്നതില്‍ നിന്നും രക്ഷിക്കാന്‍ കഴിയും. പ്ലാറ്റ്ഫോമില്‍ എമര്‍ജന്‍സി ട്രിപ്പ് സിസ്ററം ഉപയോഗിച്ചാല്‍ ഉടന്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ക്കും ഇതു സംബന്ധിച്ച വിവരം ട്രെയിനിനുള്ളില്‍ ലഭിക്കും. അതുകൊണ്ട് ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് മുന്‍കരുതല്‍ എടുക്കാനുമാകും.

പ്ലാറ്റ് ഫോമിലേക്ക് ട്രെയിന്‍ വരുന്നത് തടയാനുള്ള സംവിധാനമാണ് എമര്‍ജന്‍സി സ്റ്റോപ്പ് പ്ലഞ്ചര്‍. പ്ലാറ്റ്‌ഫോമിന്റെ നടുവിലായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഈ ബട്ടണില്‍ അമര്‍ത്തിയാല്‍ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കയറുന്നത് തടയാനാവും.