ദീര്‍ഘവിസ്താരം നിശ്ചയിക്കാന്‍
Posted on: 23 Sep 2012
കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി
വീടിന്റെയും മുറികളുടെയും ദീര്‍ഘവിസ്താരങ്ങള്‍ സ്വീകരിക്കുന്നതില്‍ വാസ്തുശാസ്ത്രത്തില്‍ പറയുന്ന നിയമങ്ങളെന്തൊക്കെയാണ്?
ഗൃഹങ്ങളുടെയായാലും മുറികളുടെയായാലും ദീര്‍ഘവിസ്താരങ്ങള്‍ നിശ്ചയിക്കുന്നതില്‍ നേരത്തെ പറഞ്ഞ നിയമങ്ങള്‍ക്കു പുറമെ സ്വീകരിക്കേണ്ട അനുപാതത്തെപ്പറ്റിയും ശാസ്ത്രത്തില്‍ പറയുന്നുണ്ട്.
അതായത് നാല് യൂണിറ്റ് ദീര്‍ഘവും അത്രതന്നെ വിസ്താരവും നിശ്ചയിച്ചാല്‍ സമചതുരം അഥവാ സമതതം എന്നു പറയുന്നു. എന്നാല്‍ നാല് വിസ്താരവും നാലില്‍ ഒന്നു കൂടുതലാവുന്നതുവരെ (ദീര്‍ഘം അഞ്ചില്‍ താഴെ)യായാല്‍ സമതതം എന്നുതന്നെ വിളിക്കാം അതായത് സമചതുരത്തോടടുത്തതെന്നര്‍ത്ഥം. എന്നാല്‍ അഞ്ച് ആയാല്‍ നാലിലൊന്ന് കൂടുന്നു. ഇതിനെ പാദാധികം എന്നും നാലില്‍ രണ്ട് (പകുതി) കൂടിയ ദീര്‍ഘം വരുന്നതിനെ അര്‍ദ്ധാധികം എന്നുമാണ് കണക്കാക്കുന്നത്.
വിസ്താരം 4, ദീര്‍ഘം 4 മുതല്‍ 5 വരെ സമതതം
വിസ്താരം 4, ദീര്‍ഘം 5 മുതല്‍ 6 വരെ പാദാധികം
വിസ്താരം 4, ദീര്‍ഘം 6 മുതല്‍ 7 വരെ അര്‍ദ്ധാധികം
വിസ്താരം 4, ദീര്‍ഘം 7 മുതല്‍ 8 വരെ പാദൂനം (നാലില്‍ ഒന്ന് കുറഞ്ഞത്) എന്ന് കണക്കാക്കപ്പെടുന്നു.
മേല്‍പറഞ്ഞ പാദൂനം എന്നത് സ്വീകരിക്കരുതെന്നും ശാസ്ത്രം അനുശാസിക്കുന്നു.
പിന്നെയും കണക്കാക്കിയാല്‍
വിസ്താരം4, ദീര്‍ഘം 8 മുതല്‍ 9 വരെ സമതതം
വിസ്താരം4, ദീര്‍ഘം 9 മുതല്‍ 10 വരെ പാദാധികം
വിസ്താരം4, ദീര്‍ഘം 10 മുതല്‍ 11 വരെ അര്‍ദ്ധാധികം
വിസ്താരം4, ദീര്‍ഘം 11 മുതല്‍ 12 വരെ പാദൂനം
എന്നിങ്ങനെ കണക്കാക്കാം.
ചുറ്റളവ് നിശ്ചയിച്ചുകഴിഞ്ഞാല്‍ ആ ചുറ്റളവിന്റെ പകുതിയെ എടുത്ത് അതിനെ
എട്ടു മുതല്‍ 32 കൂടിയ ഭാഗങ്ങളായി തിരിച്ചാല്‍ മേല്‍പറഞ്ഞവയെല്ലാം ക്രമമനുസരിച്ച്
കിട്ടുന്നതുമാണ്.
എട്ടായി ഭാഗിച്ചാല്‍ 4 ദീര്‍ഘം ത 4 വിസ്താരം
ഒമ്പതായി ഭാഗിച്ചാല്‍ 4 ദീര്‍ഘം ത 5 വിസ്താരം
പത്തായി ഭാഗിച്ചാല്‍ 4 ദീര്‍ഘം ത 6 വിസ്താരം
അതുപോലെ 32 ആയി ഭാഗിച്ചാല്‍ 4 ദീര്‍ഘം ത 28 വിസ്താരം എന്നിങ്ങനെ ആയി വരും എന്നു മനസ്സിലാക്കാം.
മേല്‍പറഞ്ഞ പ്രകാരം ഭാഗിച്ച് കിട്ടുന്നതില്‍ കണക്കനുസരിച്ച് സമതതം, പാദാധികം, അര്‍ദ്ധാധികം എന്നിവ സ്വീകരിക്കാവുന്നതും പാദൂനം വര്‍ജ്ജിക്കേണ്ടതുമാകുന്നു.
എന്നാല്‍ ഒരു ചുറ്റളവിന്റെ നാലില്‍ ഒന്ന് സ്വീകരിക്കുമ്പോള്‍ സമചതുരമായതിനാല്‍ ആ സമചതുരത്തിന്റെ ദീര്‍ഘവിസ്താരത്തെ ചുറ്റളവിന്റെ പദയോനി എന്നു പറയുന്നു. ഉദാഹരണത്തിന് 168 ചുറ്റിന്റെ പദയോനി അതിന്റെ നാലില്‍ ഒന്നായ 42 ആകുന്നു. അപ്പോള്‍ ചുറ്റ് 168 ഏത് കണക്കിനെ, ഏതു ദിക്കിനെ പ്രതിനിധീകരിക്കുന്നുവോ, 42 എന്ന പദയോനികണക്കും ആ ദിക്കിനെ പ്രതിനിധീകരിക്കും എന്നു മനസ്സിലാക്കാവുന്നതാണ്.
അവസാനം പറഞ്ഞ നിയമമനുസരിച്ചാണ് ക്ഷേത്രത്തിന് പൂര്‍വ്വാദി നാല് ദിക്കുകളിലേക്ക് കണക്കനുസരിച്ച് ദര്‍ശനത്തെ നിശ്ചയിക്കുന്നത്.
Stories in this Section




