വീട് പണിയാന്‍ ഉദ്ദേശിക്കുന്ന പ്ലോട്ട് വലിയതാണെങ്കില്‍ കന്നിമൂലയുള്ള ഭാഗത്ത് ഇന്ദ്രജിത്ത് പദം എന്നൊരു പദമുണ്ട്. ആ സ്ഥാനത്ത് കിണര്‍ വരുന്നതിന് യാതൊരു ദോഷവും വാസ്തുവിധിപ്രകാരം കാണുന്നില്ല.

എന്നാല്‍ ഭൂമി അഞ്ച് സെന്റോ പത്ത് സെന്റോ പോലെ ചെറുതാണെങ്കില്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍ വീടിന് ഒന്നരയോ,രണ്ടോ മീറ്റര്‍ മാത്രം സെഡ്ബാക്ക് അതായത് ഗൃഹത്തില്‍ നിന്ന് അതിര്‍ത്തിയിലേക്ക് ചെറിയ അകലമുള്ള പ്ലോട്ടുകളാണെങ്കില്‍ ഇവിടങ്ങളില്‍ കിണര്‍ പാടില്ല. 
 
മിനിമം നാല് , അഞ്ച്, ആറ് മീറ്റര്‍ പടിഞ്ഞാറ് വശത്ത് വീട് കഴിഞ്ഞ് ഭൂമിയുണ്ടെങ്കില്‍ അവിടെ വാസ്തു തിരിച്ച് അതിന് പുറത്ത് ഇന്ദ്രജിത്ത് പദം എന്നസ്ഥാനത്ത് കന്നിമൂലയില്‍ കിണര്‍ കുഴിക്കാം.