ഒരു ഭൂമിയ്ക്ക് വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാലുമഹാദിക്കുകളും, എട്ട് വിദിക്കുകളും ഉണ്ട്.  കോണ്‍ തിരിഞ്ഞു നില്‍ക്കുന്ന അഥവാ കൃത്യമായി കിഴക്ക് ദിശയില്‍ നിന്നും 15 ഡിഗ്രിയേക്കാള്‍ കോണ്‍ തിരിഞ്ഞു നില്‍ക്കുന്ന വീട് ശാസ്ത്രവിധി പ്രകാരം അത്ര ഉത്തമമല്ല. ഇത്തരം വീടുകള്‍ ഭയം, കലഹം, കുലനാശം, ചപലത എന്നിവയ്ക്ക് കാരണമാകുമെന്നാണ് പറയപ്പെടുന്നത്.

അതിനാല്‍ ഒരു കാരണവശാലും  കോണ്‍തിരിഞ്ഞുള്ള വീടുകള്‍ നിര്‍മിക്കരുത്. ഇനി അഥവാ നിര്‍മിച്ചാല്‍ തന്നെ അതില്‍ കൂടുതല്‍ റെനവേഷന്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുന്നതാകും ഉത്തമം.