വീട്ടിലൊരു തീയേറ്റര്‍

Posted on: 16 Nov 2012




വീട്ടില്‍ ഒരു മിനി തീയേറ്റര്‍. പുതിയ അള്‍ട്രാ എച്ച്ഡി 3ഡി ടിവി അവതരിപ്പിച്ചതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത് അതാണ്. മാറുന്ന ടെലിവിഷന്‍ വിപണിയുടെ മുന്നേയുള്ള സഞ്ചാരമാണ് 84 ഇഞ്ചിന്റെ വമ്പന്‍ ടിവി വിപണിയിലെത്തിച്ച് എല്‍ജി നടത്തിയിരിക്കുന്നത്. നിലവിലുള്ള എച്ച്ഡി ടിവികളേക്കാള്‍ നാലിരട്ടി പിക്‌സല്‍ റെസല്യൂഷനാണ് പുതിയ ടിവിയില്‍ ഉള്ളത്. 3ഡി ചിത്രങ്ങളും 3ഡി സൗണ്ട് ഇഫക്ടും ചേരുമ്പോള്‍ തീയേറ്റര്‍ വീട്ടിലെത്തിയ അനുഭവമായിരിക്കും ഉണ്ടാവുകയെന്നും കമ്പനി പറയുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ വലിയ സ്‌ക്രീനുള്ള ടിവികള്‍ക്ക് വിപണിയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വിപണിയുടെ ഈ പള്‍സ് തിരിച്ചറിഞ്ഞു തന്നെയാണ് എല്‍ജി പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 3840ഃ2160 പിക്‌സല്‍ ഉള്ള സ്‌ക്രീന്‍ 3ഡി ടെക്‌നോളജി തീയേറ്ററില്‍ സിനിമ കാണുന്ന അതേ അനുഭവം നല്‍കും. 2.2 സ്പീക്കര്‍ സിസ്റ്റത്തില്‍ രണ്ട് 10 വാട്‌സ് സ്പീക്കറുകളും രണ്ട് 15 വാട്‌സ് വൂഫറുകളും ഉള്‍പ്പെടുന്നു. ടെലിവിഷനിലെ റെസല്യൂഷന്‍ അപ്‌സ്‌കേലര്‍ പ്ലസ്, ഹാര്‍ഡ്‌ഡ്രൈവ് പോലുള്ള ഉപകരണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളുടെയും റെസല്യൂഷന്‍ കൂട്ടുമെന്നാണ് എല്‍ജി അവകാശപ്പെടുന്നത്.

നാലു മോഡുകളുള്ള റിമോട്ട് ആണ് ഇതിന്റെ പ്രധാന സവിശേഷത. വോയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജിയും റിമോട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്. എല്‍ജിയുടെ 3ഡി വേള്‍ഡില്‍ നിന്ന് 3ഡി കണ്ടന്റുകള്‍ ഉപയോഗിക്കാനാവും. ബില്‍ട്ട് ഇന്‍ വൈഫൈക്കു പുറമെ ഇന്റലിന്റെ വയര്‍ലെസ് ഡിസ്‌പ്ലേ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കേബിളോ ഇന്റര്‍നെറ്റോ ഇല്ലാതെ തന്നെ ടിവിയും കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സ്മാര്‍ട്ട് ഷെയര്‍ പ്ലസ് ടെക്‌നോളജി ഉപയോഗിച്ച് കമ്പ്യൂട്ടറിലോ മറ്റോ ഉള്ള കണ്ടന്റുകള്‍ ഉപയോഗിക്കാം. 2ഡിയെ 3ഡി ആക്കാനും തിരിച്ചുമുള്ള സംവിധാനവും പുതിയ ടിവിയില്‍ ഒരുക്കിയിട്ടുണ്ട്. പക്ഷേ, ഈ വലിയ സ്‌ക്രീന്‍ വീട്ടിലെത്തിക്കണമെങ്കില്‍ ചെലവ് അല്‍പം കൂടും. 17 ലക്ഷം രൂപയാണ് എല്‍ജിയുടെ 84 ഇഞ്ച് ടിവിയുടെ വില.



Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.