പുതിയ വാതിലുകള്‍

Posted on: 05 Oct 2012





മരം വീട് നിര്‍മാണത്തിന്റെ അനിവാര്യമായിരുന്ന കാലം മാറുകയാണ് .വാതിലുകളും ജനലുകളും പുതിയ നിര്‍മാണ രീതിയുടെയും സാങ്കേതിക വിദ്യയുടെയും വരവോടെ വര്‍ണ വൈവിധ്യവും ഉറപ്പും ചെലവു കുറഞ്ഞ രൂപത്തില്‍ കൂടുതല്‍ സുന്ദരമായി വീടിനുള്ളിലേയ്ക്ക് വന്നു. കുറഞ്ഞ പണിക്കൂലിയില്‍ എളുപ്പം ഘടിപ്പിക്കാവുന്ന മനോഹരമായ വാതിലുകള്‍. ബാത്ത് റൂം ഡോറുകള്‍ ഗ്ലാസും വര്‍ണ ശബളവുമായി. വീട് നിര്‍മാണത്തിന്റെ ചെലവില്‍ നല്ല വ്യത്യാസം നല്കാന്‍ ഈ മാറ്റം കാരണമായി.

വീടിന്റെ രൂപത്തിനും ഭാവത്തിനും യോജിക്കുന്ന രീതിയിലുള്ള സ്റ്റീല്‍, അലുംനിയം, പി വീ സീ വാതിലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഡിസൈന്‍ വൈവിധ്യം, ഉറപ്പ്, ലഭ്യത തുടങ്ങിയ വസ്തുതകളാണ് ഈ വാതിലുകളെ ജനപ്രിയമാക്കിയത്. ദീര്‍ഘകാലം കേടുകൂടാതെ ഏതു പരിസ്ഥിതിയിലും ഈ വാതിലുകള്‍ നിലനില്‍ക്കും.

സ്റ്റീല്‍ വാതിലുകള്‍

പുറത്തെ വാതിലിനും അകത്തെ വാതിലിനും വ്യത്യസ്തമായ നിര്‍മാണ രീതിയാണ്. പുറത്തെ വാതിലുകള്‍ക്ക് കൂടുതല്‍ ഉറപ്പിനും സുരക്ഷയ്ക്കുമായി രണ്ടര ഇഞ്ച് വരെ ഘനം വരെ നല്‍കിയാണ് നിര്‍മിക്കുന്നത്. അഞ്ചു പോയന്റുകളിലായി ഒമ്പത് മുതല്‍ പതിനഞ്ചു വരെ ലോക്ക് പൊയന്റുകളാണ് സാധാരണ വാതിലുകളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ ഈ വാതിലുകള്‍ക്ക് ഉള്ളത്. ബോള്‍ ബെയരിങ്ങുകലാണ് ഈ വാതിലുകളില്‍ ഉപയോഗിക്കുന്നത്. ഡോര്‍ ബെല്‍, ഐ വ്യൂവര്‍ തുടങ്ങിയ സംവീധാനങ്ങളും ഇതോടൊപ്പം ലഭ്യമാണ്. ഒറ്റപാളി, ഇരട്ട പാളി, ജനലോട് കൂടിയത് അങ്ങിനെ വിവിധ തരത്തിലുള്ള മോഡലുകള്‍ ലഭ്യമാണ്. വിവിധ നിറങ്ങളിലും ഈട്ടി, തേക്ക് ഫിനിഷിലും ഈ വാതിലുകള്‍ ലഭ്യമാണ്

അലുംനിയം വാതിലുകള്‍

ഉയര്‍ന്ന ഫിനിഷിംഗ് ആണ് അലുംനിയം വാതിലുകളുടെ മേന്മ .അടുക്കളയിലും ബാത്ത് റൂമിലും ഡ്രെസിംഗ് റൂമിലും എല്ലാം വിവിധ രൂപത്തില്‍ അലുംനിയം ഉപയോഗിക്കാവുന്നതാണ്. ഗ്ലാസ് വര്‍ക്ക് ചെയ്ത ഫുള്‍ ഗ്ലാസ് ഡോര്‍ ആണ് ഇപ്പോള്‍ ട്രെന്‍ഡ്. ഭംഗിയും ഉറപ്പും ചെലവു കുറഞ്ഞതും എളുപ്പം ഘടിപ്പിക്കാവുന്നതുമായ ഈ വാതിലുകള്‍ വിവിധ തരങ്ങളില്‍ വിവിധ നിറങ്ങളില്‍ ലഭ്യമാണ്.

പീ വീ സീ വാതിലുകള്‍

ഏറ്റവും വേഗത്തില്‍ കേരളത്തിന്റെ വിപണി പിടിച്ചടക്കിയ പീ വീ സീ വാതിലുകള്‍ പുതിയ രൂപത്തിലാണ് ഇപ്പോള്‍ മനം കവരുന്നത്. ഫുള്‍ ഗ്ലാസ് ഡോര്‍ ആയും പകുതി മാത്രം ചിത്രപണികളോട് കൂടിയ വാതിലുകളും വിവിധ നിറങ്ങളില്‍ ഇപ്പോള്‍ ലഭ്യമാണ്. ബാത്ത് റൂമുകള്‍ക്ക് ഏറ്റവും യോജ്യമാണ് പീ വീ സീ വാതിലുകള്‍.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.