കോടികളും ലക്ഷങ്ങളുമൊക്കെ മുടക്കി വീടുവെച്ചാലും വീട്ടില്‍ എലിശല്യമുണ്ടെങ്കില്‍ തീര്‍ന്നു. വീട്ടിലെ സാധനങ്ങള്‍  കരണ്ടു തിന്നുന്നതിലും നശിപ്പിക്കുന്നതിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എലിയെ കൊണ്ടുള്ള ഉപദ്രവങ്ങള്‍. എലിപ്പനി പോലുള്ള മാരക രോഗങ്ങള്‍ക്കും എലിയുടെ സാന്നിധ്യം കാരണമാകുന്നു.

ചില എലി പ്രതിരോധ മാര്‍ഗങ്ങള്‍

പൂച്ചയെ വളര്‍ത്തുക : എലിയെ തുരത്താന്‍ സാധാരണയായി സ്വീകരിച്ചു വരുന്ന ഉപാധിയാണ് എലിയുടെ ശത്രുവായ പൂച്ചയെ വളര്‍ത്തുക എന്നത്.  വീടിനകത്തും പുറത്തും എലിയെ തുരത്താന്‍ പൂച്ചയോളം നല്ല മറ്റൊരുപാധിയില്ല.  

എലിവിഷം : എലിവിഷം എലിയെ തുരത്താനുള്ള നല്ലൊരുപാധിയാണെങ്കിലും താരതമ്യേന അപകടം പിടിച്ച മാര്‍ഗമാണിത്.  കുട്ടികള്‍,വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുടെ സമീപത്ത് നിന്നും  എലിവിഷം പരമാവധി അകലത്തില്‍ വയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. 

Mothballs


പുതിന:  പുതിന ചെടി ജനലിന്റെയും വാതിലിന്റെയും സമീപത്ത് പ്രധാനമായും എലി വീട്ടിലേക്ക് വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ നടുക. അതല്ലെങ്കില്‍ പുതിനയുടെ ഗന്ധമുള്ള പാനീയങ്ങള്‍ വീടിനു ചുറ്റും തളിച്ചാലും  ഒരു പരിധിവരെ എലിയെ പ്രതിരോധിക്കാം.
കറുവ ഇല : വീടിന്റെ കോര്‍ണറിലും റാക്കിന്റെ മുകളിലും ജനലിന്റെ സൈഡിലും ഉണങ്ങിയ കറുവ ഇല വിതറുക.

എലിക്കെണി

mice traps


എലിയെ തുരത്താനുള്ള മറ്റൊരു ഉപാധിയാണ് എലിക്കെണി. എലിക്കെണി വയ്ക്കുമ്പോള്‍ എലിയ്ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ കെണിയുടെ അകത്ത് വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. എലിവിഷം തിന്ന് ചത്ത എലിയെ വീട്ടിന്റെ സമീപത്ത് നിന്നും ദൂരെ കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വളര്‍ത്തു മൃഗങ്ങള്‍ ഈ എലിയെ ഭക്ഷിച്ചാല്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കും. 

മുന്‍ കരുതലുകള്‍ 

വീട് വൃത്തിയായി സൂക്ഷിയ്ക്കുക 

  • എലി വരാതിരിയ്ക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക എന്നതാണ്. വീട്ടിലെ സാധനങ്ങള്‍ അടുക്കും ചിട്ടയിലും സൂക്ഷിയ്ക്കുക. വലിച്ചുവാരിയിട്ടാല്‍ എലിയ്ക്ക് വന്ന് ഒളിച്ചിരിയ്ക്കാന്‍ ഇതിലും നല്ല മറ്റൊരിടം ഉണ്ടാകില്ല. 
  • ആവശ്യമില്ലാത്ത പെട്ടികളും കുപ്പികളുമൊക്കെ നീക്കം ചെയ്യുക. നിങ്ങളുടെ ശ്രദ്ധ ചെന്നെത്താന്‍ സാധ്യത കുറവുള്ള സ്ഥലത്തായിരിക്കും പ്രധാനമായും എലി കൂടുകൂട്ടുക.
  • പഴയ പത്രങ്ങളും, മാഗസിനുകളും വലിച്ചുവാരിയിടാതിരിക്കുക. എലി സാധാരണ മാളം ഒരുക്കുന്നത് ഇത്തരം ഇടങ്ങളിലാണ്‌.
  • ഉപയോഗശൂന്യമായ പഴയ ഗൃഹോപകരങ്ങള്‍ വീട്ടില്‍ കൂട്ടിയിടാതെ നീക്കം ചെയ്യുക.  

നിലം നിത്യവും വൃത്തിയാക്കുക
എണ്ണയുടെ അംശം, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ നിലത്ത് പറ്റിപ്പിടിച്ച് കിടക്കുന്നത് എലിയെ ആകര്‍ഷിക്കും. അതിനാല്‍ നിലം ദിവസേന തുടച്ച് വൃത്തിയാക്കുക.
ഭക്ഷണാവശിഷ്ടങ്ങള്‍
ഭക്ഷണാവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലത്ത് ഇടാതെ ഭദ്രമായി ബോക്‌സിലോ മറ്റോ അടച്ചു സൂക്ഷിയ്ക്കുക. വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണവും ഇത്തരത്തില്‍ തുറന്ന് അലക്ഷ്യമായി ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം. 
പൊത്തുകളും വിടവുകളും

door gap


പുറത്തുനിന്നും അകത്തേക്ക് എലിയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൊത്തുകളും ദ്വാരങ്ങളുമുണ്ടെങ്കില്‍ അടയ്ക്കുക. വാതിലുകള്‍ക്ക് വിടവുണ്ടെങ്കില്‍ അത് അടയ്ക്കുക. ജനലുകള്‍ കഴിയുന്നതും അടച്ചിടാന്‍ ശ്രമിക്കുക.