കോടികള്‍ പണം മുടക്കി വീടുവയ്ക്കുന്ന പലരുടെയും പേടി സ്വപ്‌നം പാറ്റകളാണ്. കണ്ടാല്‍ കുഞ്ഞനാണെങ്കിലും വീടുമുഴുവന്‍ വൃത്തികേടാക്കാനും വീട്ടിലുള്ളവരുടെ സമാധാനം കളയാനും പാറ്റകള്‍ ധാരാളം മതി. പാറ്റ വീട്ടില്‍ സ്ഥിരതാമസമാക്കാനുള്ള കാരണങ്ങള്‍ പലര്‍ക്കും അറിയാമെങ്കിലും ആരും ശ്രദ്ധിക്കാറില്ലെന്നു മാത്രം.

ചില കാര്യങ്ങളില്‍  അല്‍പം ശ്രദ്ധവെച്ചാല്‍ പാറ്റയെ വീട്ടില്‍ നിന്നും എന്നെന്നേക്കുമായി തുരത്താം.

cockroach വൃത്തി
വൃത്തി ഹീനമായ വീട്ടിലെ സാഹചര്യങ്ങള്‍ തന്നെയാണ്  പാറ്റയെ ക്ഷണിച്ചു വരുത്തുന്നത്. ഭക്ഷണാവശിഷ്ടങ്ങളും ചപ്പുചവറുകളും ഒരു കാരണവശാലും വീട്ടിലും പരിസരങ്ങളിലും കൂട്ടിയിടാന്‍ അനുവദിക്കരുത്. 

cockroachവെള്ളം 
ഭക്ഷണം ഇല്ലാതെ പാറ്റകള്‍ ഒരുമാസം വരെ ജീവിച്ചെന്നിരിക്കും പക്ഷേ വെള്ളം ലഭിക്കാതെ ഒരാഴ്ചയിലധികം ജീവിച്ചിരിക്കാനാകില്ല. അതിനാല്‍ പാറ്റകള്‍ക്ക് വെള്ളം ലഭിക്കുന്ന സാഹചര്യങ്ങളെല്ലാം വീട്ടില്‍ നിന്നും നീക്കം ചെയ്യുക. പ്രധാനമായും പൊട്ടിയ പൈപ്പുകളും, ലീക്ക് ചെയ്യുന്ന പൈപ്പുകളുമൊക്കെ അടയ്ക്കുക.

cockroachഭക്ഷണം 
പാറ്റയുടെ സാന്നിധ്യം വീട്ടില്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും വീട്ടില്‍ ഭക്ഷണ സാധനങ്ങള്‍ കൃത്യമായി മൂടി വയ്ക്കുക. ഭക്ഷണം കഴിച്ചതിനു ശേഷമുള്ള എച്ചില്‍ പാത്രങ്ങള്‍ രാത്രി വാഷ്‌ബെയ്‌സനില്‍ കൂട്ടിയിടാതെ കഴുകി വയ്ക്കാനും ശ്രദ്ധിക്കണം. എച്ചില്‍ പാത്രങ്ങള്‍ പാറ്റകളുടെ ഇഷ്ട വിഹാര കേന്ദ്രമാണ്. 

cockroachവേയ്സ്റ്റ് ബിന്‍  
വേയ്‌സ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കൃത്യമായി നീക്കംചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള മാലിന്യ കൂമ്പാരങ്ങള്‍ പാറ്റകളുടെ ഇഷ്ടയിടങ്ങളാണ്. 

cockroachപൊത്തുകളും വിടവുകളും
 വീടിനുള്ളിലെ ചെറുതും വലുതുമായ പൊത്തുകളും വിടവുകളും അടയ്ക്കുക. ഇത്തരം ഇടങ്ങളിലാണ് പാറ്റകള്‍ ഒളിച്ചിരിക്കുന്നത്. 

cockroachസ്‌റ്റോറൂമുകള്‍ 
വീട്ടിലെ സ്‌റ്റോറൂമുകളാണ് പാറ്റകള്‍ ധാരളം കാണാനിടയുള്ള സ്ഥലങ്ങളിലൊന്ന്.  സ്റ്റോറുമുകള്‍ അടുക്കും ചിട്ടയോടും കൂടി വൃത്തിയായി സൂക്ഷിയ്ക്കുക.

cockroach നിര്‍ദയം കൊല്ലുക

വിപണിയില്‍ പാറ്റയെ കൊല്ലാന്‍ പാറ്റ ചോക്ക് പോലെയുള്ളവ ലഭ്യമാണ്. വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഇവ വളരെ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.