വീട് പണിയുടെ ചിലവ് എത്ര പ്ലാന്‍ ചെയ്താലും കൈയിലൊതുങ്ങില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.എന്നാല്‍ അല്‍പം ശ്രദ്ധയും ശ്രമവും കൂടെയുണ്ടെങ്കില്‍ അധിക ചിലവിനെ വരുതിയില്‍ നിര്‍ത്താനാവും. ഇതാ ചില എളുപ്പവഴികള്‍

  • വീടുപണി ആരംഭിക്കുന്നതിനു മുമ്പേ സ്വന്തം വരുമാനത്തിന് അനുസരിച്ചുള്ള ഒരു ബജറ്റ് പ്ലാന്‍ തയാറാക്കുക. മൊത്തം ചെലവ് നോക്കിയാകണം ഓരോ മെറ്റീരിയലും നാം ഉപയോഗിക്കേണ്ടത്. എത്ര വലിയ വീടാണെങ്കിലും അതിനുള്ള ബജറ്റ് കൈയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • ചെലവുകുറഞ്ഞ സൗകര്യപ്രദമായ പ്ലോട്ടാണ് വീടിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ഒരേ ലെവലിലുള്ള ഉറച്ച മണ്ണുള്ള പ്ലോട്ടാണെങ്കില്‍ മണ്ണിലെ ചെലവേറിയ മറ്റ് ട്രീറ്റ്‌മെന്റുകള്‍ ഒഴിവാക്കാം. 
  • പ്ലോട്ടിലൊ പരിസരങ്ങളിലൊ ലഭ്യമായ മെറ്റീരിയലിനെ കൂടുതല്‍ ആശ്രയിക്കുകയാണെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജും ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.
  • പ്ലോട്ടില്‍ ലഭ്യമായ മരങ്ങള്‍ മാത്രം ഉപയോഗിച്ചു ചെലവ് കുറയ്ക്കാം. കൂടാതെ ഫൈബര്‍,അലൂമിനിയം,ജി.ഐ ഷീറ്റുകള്‍,കോണ്‍ക്രീറ്റ് പോലുള്ള മെറ്റീരിയലുകളില്‍ നിര്‍മിച്ച ക്വാളിറ്റിയുള്ള ജനവാതിലുകളും ഡോറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
    VEEDU
    പുസ്തകം വാങ്ങിക്കാം  
  • ചുവരുകള്‍ ചെങ്കല്ലിലും മഡ് ബ്ലോക്കിലും ചെയ്യാവുന്നതാണ്. ഇതില്‍ പിന്നീട് അനുയോജ്യമായ നിറം നല്‍കിയാല്‍ പ്ലാസ്റ്ററിങ്ങിന്റെ ചെലവുകള്‍ ഒഴിവാക്കാം.ഐവറി ചാനലുകള്‍ ഉപയോഗിച്ച് വൃത്തിയില്‍ ഓപ്പണ്‍ ആയി വയറിങ്ങ് നടത്തുന്നതും ചെലവു കുറയ്ക്കാന്‍ സഹായിക്കും. 
  • ഫ്‌ളോറിങ്ങ് ചെയ്യാന്‍  സെറാമിക്ക് ടൈലുകള്‍ തിരഞ്ഞെടുക്കുക.

 വിവരങ്ങള്‍ക്ക് കടപ്പാട്. വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം. ഫൈസല്‍ നിര്‍മാണ്‍. പുസ്തകം വാങ്ങിക്കാം