മിക്ക വീട്ടിലും കാണുന്ന പതിവ് പ്രശ്‌നമാണ് പൊടി. എത്ര വൃത്തിയാക്കിയാലും പിറ്റേ ദിവസത്തേക്ക് കൂടുമെന്നല്ലാതെ ഒട്ടും കുറയുകയുമില്ല. ഒപ്പം അനുബന്ധമായ അലര്‍ജിയും പിടിപെടും. എന്നാല്‍ പൊടിയെ വീട്ടില്‍ നിന്നും തുരത്താന്‍ മാര്‍ഗങ്ങളുണ്ട്.

  • പൊടി അടിഞ്ഞ് കൂടാന്‍ സാധ്യത ഉള്ള വസ്തുക്കള്‍ പരമാവധി കുറയ്ക്കുക. ഉദാഹരണത്തിന് ചവിട്ടികള്‍, അനാവശ്യ ഗൃഹോപകരണങ്ങള്‍ എന്നിവയുടെ എണ്ണം കുറയ്ക്കാം. 
  • മാസത്തില്‍ ഒരിക്കലെങ്കിലും മുറികളിലെ എല്ലാ സാധനങ്ങളും പുറത്തിറക്കി വച്ച് തറ നന്നായി കഴുകാന്‍ ശ്രമിക്കുക.
  • അലമാരയും ഇതുപോലെ എല്ലാ വസ്തുക്കളും പുറത്തിറക്കി വച്ച് നല്ല പോലെ തുടച്ച് വൃത്തിയാക്കുക
  • ചുവരില്‍ അലങ്കാരത്തിന് തൂക്കിയിട്ടിരിക്കുന്ന കാര്‍പ്പറ്റുകള്‍, റഗ്സ് തുടങ്ങിയവ ആവശ്യമില്ലെങ്കില്‍ എടുത്തു മാറ്റം. അല്ലെങ്കില്‍ ഇടക്കിടയ്ക്ക് വാക്വം ക്ളീനര്‍ വച്ച് വൃത്തിയാക്കുക.
  • അലമാരയ്ക്ക് പുറത്ത് വയ്ക്കുന്ന വസ്ത്രങ്ങള്‍ അടയ്ക്കാന്‍ കഴിയുന്ന ബാഗില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. 
  • ചെരുപ്പുകളും മറ്റും കഴിവതും വീടിന് പുറത്ത് ഷൂ റാക്കില്‍ വയ്ക്കാന്‍ ശ്രമിക്കുക 
  • മരം കൊണ്ടുള്ള ഗൃഹോപകാരങ്ങള്‍ നിത്യവും നല്ല പോലെ തുടയ്ക്കാം. ചിതല്‍ പിടിക്കാതിരിക്കാന്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും വാര്‍ണിഷ് അടിക്കാം. 
  • ബെഡ് ഷീറ്റ്, പില്ലോ കവര്‍, ബ്ലാങ്കറ്റ് തുടങ്ങിയവയെല്ലാം ഏറ്റവും കൂടിയത് രണ്ടാഴ്ച കൂടുമ്പോള്‍ ഇളംചൂട് വെള്ളത്തില്‍ കഴുകണം. വീട്ടിലെ കര്‍ട്ടനുകളും ഇത് പോലെ കഴുകേണ്ടത് അത്യാവശ്യമാണ്. 
  • വീട്ടില്‍ നല്ല വെന്റിലേഷന്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. കൂടിയ താപവും, ഈര്‍പ്പവുമെല്ലാം മുറിക്കകത്ത് മലിനീകരണം കൂട്ടും 
  • എയര്‍ കണ്ടിഷണറുകള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടാക്കുന്ന പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ കഴിവുള്ള 'ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് അബ്സോര്‍ബ്ഷന്‍' ഉള്ളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
  • മുറികളില്‍ ഈര്‍പ്പമുള്ള പ്രതലങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തുക. ഈര്‍പ്പമുള്ളിടത്താണ് പൂപ്പല്‍ വളരുക 
  • കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ കഴുകിയെടുക്കാന്‍ കഴിയുന്നത് വാങ്ങുക 
  • വളര്‍ത്തു മൃഗങ്ങളെ അകത്ത് കയറാനോ കട്ടിലിലും സോഫയിലും ഇരിക്കാനോ അനുവദിക്കാതിരിക്കുക 
  • അലര്‍ജി ഉള്ളവര്‍ ഉണ്ടെങ്കില്‍ അകത്തളങ്ങളില്‍ ചെടികള്‍ വയ്ക്കുന്നത് ഒഴിവാക്കാം 
  • പൊടി തട്ടുമ്പോള്‍ കൂടുതല്‍ പറക്കാതിരിക്കാന്‍ നനഞ്ഞ തുണി ഉപയോഗിക്കാം 

courtesy: indiahometips.com