സുന്ദരമാെയാരു സ്വപ്നമാണ് മോഹന്‍ലാല്‍. മുപ്പതുവര്‍ഷത്തിലേറെയായി ഓരോ മലയാളിയുടെയും സ്വപ്നത്തില്‍ ഈ താരം കടന്നുവരുന്നു. എല്ലാ മലയാളിയിലും മോഹന്‍ലാലുണ്ട് മോഹിപ്പിക്കുന്ന ഒരു നക്ഷ്രതമായി. അല്ലെങ്കില്‍ മോഹങ്ങളും മോഹഭംഗങ്ങളും  പേറുന്ന ഒരു നാട്ടുമനുഷ്യനായി. വിസ്മയിപ്പിക്കുന്ന ഒരു നടന സംഗീതമായി മോഹന്‍ലാല്‍ ഇവിടെ പെയ്തിറങ്ങിയത് മലയാളികള്‍ക്ക് വേണ്ടിയായിരുന്നു. ആ നടനശരീരത്തില്‍ പലേപ്പാഴും നമ്മുടെ ആത്മസഞ്ചാരം കാണാം. അതുകൊണ്ടാകാം നേരില്‍ പരിചയമില്ലാത്തവരുടെ സ്വപ്നങ്ങളില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടാറുള്ളത്.

mohanlal home

''ഇന്നലെ ഞാന്‍ ലാലേട്ടനെ സ്വപ്നം കണ്ടു'' എന്നത് മോഹന്‍ലാലിന്റെ ആരാധകര്‍ വര്‍ഷങ്ങളായി പങ്കുെവക്കുന്ന ഹൃദയ വികാരമാണ്. സംഗീത സംവിധായകന്‍ കെ. രാഘവന്‍മാഷും ഒരിക്കല്‍ മോഹന്‍ലാലിനെ സ്വപ്നം കണ്ടിരുന്ന കാര്യം പങ്കുവച്ചിട്ടുണ്ട്. ആ സ്വപ്നത്തില്‍ ലാല്‍ കഥകളിനടന്റെ വേഷത്തിലായിരുന്നു, ആട്ടവിളക്കിന്റെ മുന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന അര്‍ജ്ജുനന്‍.

mohanlal

വര്‍ഷങ്ങള്‍ക്കു ശേഷം 'വാനപ്രസ്ഥ'ത്തിന്റെ ഷൂട്ടിങ്ങ് കാലം. തിരുവനന്തപുരത്തെ ലൊക്കേഷനില്‍ രാഘവന്‍മാഷ് ലാലിനെ കാണാനെത്തി . പാനാവിഷന്‍ ക്യാമറക്കുമുന്നില്‍ അര്‍ജ്ജുനവേഷത്തില്‍ പകര്‍ന്നാടുകയായിരുന്നു അന്നേരം മോഹന്‍ലാല്‍. തന്റെ സ്വപ്നം സത്യമാകുന്നതിന്റെ നേര്‍ക്കാഴ്ചയില്‍ രാഘവന്‍മാഷ് ആശ്ചര്യപ്പെട്ടു. ഇതേപോലെ സാധാരണക്കാര്‍ മുതല്‍ പ്രതിഭാശ്രേഷ്ഠര്‍ വരെ ലാലിനെ സ്വപ്നം കാണുന്നു, കണ്ടുകൊണ്ടേയിരിക്കുന്നു.

mohanlal home

പക്ഷേ,മോഹന്‍ലാല്‍ അധികം സ്വപ്നം കാണുന്ന ആളല്ല. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പലപ്പോഴും വിചിത്രങ്ങളാണ്, ചിലപ്പോള്‍ വിസ്മയങ്ങളും. അങ്ങെനെയാരു സ്വപ്നത്തില്‍ നിന്നാണ് ലാലിന്റെ എറണാകുളത്തെ തേവരയിലുള്ള വിസ്മയമെന്ന വീടിന്റെ പിറവി.''ചില സ്വപ്നങ്ങള്‍ നമ്മെള അമ്പരപ്പിച്ചുകളയും. അത്തരം സ്വപ്നങ്ങള്‍ എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്. വിസ്മയം അങ്ങെനെയാരു സ്വപ്നത്തില്‍നിന്നുണ്ടായതാണ്.''മോഹന്‍ലാല്‍ പറഞ്ഞു തുടങ്ങി.

mohanlal

''കായലിനരികില്‍ ഒരു വീട്, അങ്ങെനെയാരു തോന്നല്‍ ഉറക്കത്തിലുണ്ടായതാണ്. മദ്രാസിലെ എന്റെ ആദ്യവീട് വിറ്റശേഷം പുതിയ വീട് വെക്കാനായി സ്ഥലങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയം. ഒരു രാത്രി എപ്പോഴൊ ഞാനൊരു സ്വപ്നം കണ്ടു. 'എന്തിനാണ് മദ്രാസില്‍ സ്ഥലം വാങ്ങിക്കുന്നത്. കായലിനരികില്‍ നല്ല സ്ഥലവും വീടും കിട്ടില്ലേ? എന്റെ ചെവിയില്‍ ആരോ മന്ത്രിക്കും പോലെയായിരുന്നു ആ വാക്കുകള്‍. അടുത്ത ദിവസം എറണാകുളത്തുള്ള എന്റെ സുഹൃത്ത് അനൂപിന് ഞാന്‍ ഫോണ്‍ ചെയ്തു. കായലിനടുത്ത് വീടുവെക്കാന്‍ പറ്റിയ ഒരു സ്ഥലമുണ്ടോ എന്നന്വേഷിച്ചു. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അനൂപ് പറഞ്ഞു: 'ലാല്‍ ഞാന്‍ ഇപ്പോള്‍ നില്ക്കുന്നത് കായലിനടുത്തുള്ള ഒരു വീട്ടിലാണ്. അത് വില്ക്കാനുള്ളതാണ്.' ഞാന്‍ ഉടനെ ആന്റണിയെ (ആന്റണി പെരുമ്പാവൂര്‍) വിളിച്ചു വിവരം പറഞ്ഞു. സ്ഥലം കണ്ടശേഷം ആന്റണി എന്നെ വിളിച്ചു. 'സാര്‍, ഉഗ്രന്‍ സ്ഥലമാണ്.' അപ്പോള്‍ തന്നെ അഡ്വാന്‍സും നല്കി. ഒന്നു കാണുകപോലും ചെയ്യാതെയാണ്  ഞാന്‍ ആ വീടു വാങ്ങിയത്. സ്വപ്നത്തില്‍ നിന്നുണ്ടായ ഒരു വിസ്മയമായി അതു മാറി.'' 

mohanlal

നിയോണ്‍ നിലാവിന് വഴി മാറിയ നഗരത്തിലൂടെ  ലാലിന്റെ ബെന്‍സ് സംഗീതം പോലെ ഒഴുകിക്കൊണ്ടിരുന്നു. 35 വര്‍ഷങ്ങള്‍ക്കിടയില്‍ തുടരുന്ന അഭിനയയാത്രക്കിടയില്‍ എത്രയെത്ര വീടുകള്‍... കൂടാരങ്ങള്‍...!  

''ജീവിതത്തിന്റെ വലിയൊരു സമയം ഞാന്‍ അന്തിയുറങ്ങിയത് ഹോട്ടലുകളിലാണ്. കേരളത്തിലും ഇന്ത്യയിലും വിദേശത്തുമുള്ള എത്രയെത്ര സത്രങ്ങള്‍ മദ്രാസിലെ സ്വാമീസ് ലോഡ്ജ് മുതല്‍ വിദേശത്തുള്ള ഏറ്റവും വലിയ ഹോട്ടലുകളില്‍ വരെ താമസിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം വീടു തരുന്ന സുഖവും സമാധാനവും ഒരു  ഹോട്ടലിനും തരാനാകില്ല. പലപ്പോഴും മനസ്സിനെ തണുപ്പിക്കുന്ന, സാന്ത്വനമേകുന്ന സംഗീതം പോലെയാണ് എനിക്കു വീട്.''

കഥാപാത്രങ്ങളില്‍ നിന്നും കഥാപാത്രങ്ങളിലേക്കുള്ള സഞ്ചാരത്തിനിടയില്‍ ഏതൊക്കെ ഹോട്ടലുകളില്‍ താമസിച്ചാലും വീടുകളെത്രെ വാങ്ങിയാലും ലാലിന് ഏറ്റവും പ്രിയെപ്പട്ട വീട് തിരുവനന്തപുരത്തെ കുടുംബവീടായിരിക്കും. സിനിമയിലെന്ന പോലെ ലാലിന്റെ ബാല്യവും കൗമാരവും പകര്‍ത്തിവെച്ച അനുഭവവും ഈ വീടിനു മാത്രം സ്വന്തം. 

''എന്റെ മൂന്നാമത്തെ വയസ്സിലാണ് മുടവന്‍മുഗളിലെ വീട് അച്ഛന്‍ പണികഴിപ്പിച്ചത്. അതിനുമുമ്പ് തിരുവനന്തപുരത്ത് വാടകവീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. വീടിന് 'ഹില്‍ വ്യൂ' എന്നു  പേരിട്ടതും അച്ഛനാണ്. അന്നു മുടവന്‍മുഗള്‍ അധികം വീടുകളൊന്നുമില്ല. വീടിന്റെ മുന്‍ഭാഗത്ത് ഒരു ഹാളും മുകളില്‍ ഒരു മുറിയും പിന്നീടാണ് പണിതത്. കിഴക്ക് മലകളും പടിഞ്ഞാറുഭാഗത്ത് കടലുമായി പ്രകൃതിയുടെ  വരദാനം പോലെയാണ് ആ വീട്. അച്ഛനും അമ്മയും  ജ്യേഷ്ഠനും ഞാനുമടങ്ങുന്ന ഞങ്ങളുടെ ചെറിയ കുടുംബത്തിന് ഹില്‍ വ്യൂ സ്വര്‍ഗം തന്നെയായിരുന്നു.''

mohanlal

വിസ്മയങ്ങളിനിന്നും വിസ്മയങ്ങളിലേക്കുള്ള മോഹന്‍ലാലിന്റെ യാത്രകള്‍ ആരംഭിക്കുന്നതും മുടവന്‍മുഗളിലെ വീട്ടില്‍നിന്നാണ്. 1978ല്‍ 'തിരേനാട്ടം' എന്ന സിനിമക്കുവേണ്ടി മൂവി ക്യാമറ ആദ്യമായി ലാലിനെ പുണര്‍ന്നതും ഇവിടെവച്ചുതന്നെ. ആ ഓര്‍മ്മകളിലേക്ക് ലാല്‍ മടങ്ങി.

''ജീവിതത്തിലെന്നപോലെ സിനിമയിലെയും എന്റെ ആദ്യ വീടാണിത്. തിരനോട്ടത്തിന്റെ കുറെ ഭാഗങ്ങള്‍ ഷൂട്ട്  ചെയ്തത് ഇവിടെവച്ചാണ്. അശോകും സുരേഷും പ്രിയനും സനലും കുമാറുെമല്ലാം ഒരു കുടുംബം പോലെ ഞങ്ങള്‍െക്കാപ്പം ഈ വീട്ടില്‍ കഴിഞ്ഞു. വീടിനു മുന്നിലുള്ള  റോഡിലൂടെ സൈക്കിള്‍ ചവിട്ടിവരുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. അതായിരുന്നു സിനിമയിലെ എന്റെ ആദ്യ  ഷോട്ട്. തിരനോട്ടത്തിന്റെ 25-ാം വര്‍ഷത്തില്‍ ഞങ്ങള്‍ ആ രംഗം പുനരാവിഷ്‌ക്കരിച്ചതും മറക്കാനാവില്ല. ഓര്‍മ്മകളിലൂടെയുള്ള ഒരു സഞ്ചാരം കൂടിയായിരുന്നു ആ സമാഗമം. അതിനെല്ലാം മൂകസാക്ഷിയായി വലിയ മാറ്റങ്ങളൊന്നുമില്ലാെത ഇന്നും എന്റെ വീട് തലയുയര്‍ത്തി നില്ക്കുന്നുണ്ട്.

Mohanlal home

'മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍' അഭിനയിക്കാന്‍  മോഹന്‍ലാല്‍ യാത്രയാരംഭിക്കുന്നതും ഹില്‍ വ്യൂവില്‍  വെച്ചാണ്. മോഹന്‍ലാലിന്‍ നിന്നും നരേന്ദ്രനിലേക്കുള്ളദൂരം ഒരുപാട് അകലെയായിരുന്നു. പിന്നീട് നടനസഞ്ചാരം പിന്നിട്ട അകലങ്ങള്‍ കൂടിക്കൊണ്ടിരുന്നു. ഏതൊക്കെയൊ ദേശങ്ങള്‍ ഏതൊക്കെയൊ കഥാപാത്രങ്ങള്‍ പരിചിതമല്ലാത്ത ജീവിതങ്ങളെ പകര്‍ന്നാടുമ്പോഴും ലാല്‍ വീടിനെ അകലമില്ലാത്തവിധം  നെഞ്ചാടു ചേര്‍ത്തുവച്ചു. വീട് ലാലിനെയും. 'വിസ്മയ'ത്തിന്റെ വലിയേഗറ്റ് തുറന്ന്  ബെന്‍സ് അകേത്തക്ക് പ്രവേശിച്ചു. സ്വപ്നങ്ങള്‍ പെയ്തിറങ്ങിയ കായല്‍ക്കരയിലെ വീട് പ്രകാശവര്‍ഷത്താല്‍ ആഥിതേയത്വമരുളി.

''നിങ്ങളിരിക്കൂ. ഞാന്‍ അമ്മയെ ഒന്നു കണ്ടിട്ടുവരാം.'' മോഹന്‍ലാല്‍ അമ്മയുടെ മുറിയിലേക്ക് നടന്നു. 

''അമ്മാ... ഇന്നത്തെ ഷൂട്ടിംങ് കഴിഞ്ഞു. ഇനി ബാംഗ്ലൂരില്‍ ആണ്. അമ്മ ഭക്ഷണം കഴിച്ചോ?
ലാലിന്റെ  ചോദ്യങ്ങള്‍െക്കല്ലാം നിഷ്‌കളങ്കമായ ചിരിയോടെ  മറുപടി നല്കിയ അമ്മ ആ കവിളില്‍ കുറേ സ്‌നേഹമുത്തങ്ങള്‍ നല്‍കി. 
'കൈനിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം. എന്ന് ലാലിന്റെ മനസ് പാടാന്‍ തുടങ്ങി. വര്‍ത്തമാനം സംഗീതത്തിലേക്ക് കടന്നു. വീടും സംഗീതവും കലര്‍ന്ന ഓര്‍മ്മകളിലൂടെ അതൊഴുകി.

star and style
സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം

മുടവന്‍മുഗളിലെ സംഗീതം

''പാട്ടുപഠിക്കണെമന്നും  യേശുദാസിനെപ്പോലെ പാടണെമന്നും കുട്ടിക്കാലത്ത് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ പാട്ടു പഠിക്കാനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു. അമ്മ പാടുമായിരുന്നു. ശാസ്തീയ സംഗീതം അഭ്യസിച്ചിട്ടുമുണ്ട്. വീട്ടില്‍ ഭാഗവതരെ നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു. ശ്വാസസംബന്ധമായ ചില പ്രശ്നങ്ങള്‍ കാരണം ആ പഠനം പൂര്‍ത്തിയായില്ല.  റോഡിയോയില്‍ അമ്മ സ്ഥിരമായി പാട്ടുകേള്‍ക്കുമായിരുന്നു. അതിനൊപ്പം പാടും. എന്നെയും ജ്യേഷ്‌ഠേനയും അടുത്തിരുത്തി പാടിത്തരുന്ന പാട്ടുകേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ജ്യേഷ്ഠനും പാട്ടിനോട് വലിയ കമ്പമായിരുന്നു. ബാലമുരളീകൃഷ്ണയുടെ വലിയ ഫാനായിരുന്ന ജ്യേഷ്ഠന് ക്ലാസിക്കല്‍ മ്യൂസിക്കിനോടായിരുന്നു താല്‍പ്പര്യം. ജോലിത്തിരക്കുകള്‍ക്കിടയിലും അച്ഛനും സംഗീതേത്താട് താല്പര്യമുണ്ടായിരുന്നു. എനിയ്ക്ക് തോന്നുന്നത് അമ്മയിലുള്ള ആ സംഗീതവാസന തന്നെയാകണം അറിഞ്ഞോ അറിയാതെയൊ എന്നിലേക്ക് പകര്‍ന്നുകിട്ടിയിട്ടുണ്ടാകുക.

പാട്ടിനെ കുറിച്ച് ലാല്‍ പറയുേമ്പാള്‍ ആ സംസാരവും സംഗീതം പോലെ സുന്ദരമാവുന്നു. വീട്ടിലേക്ക്  കടന്നുവരുന്ന കായല്‍ക്കാറ്റിന്റെ സംഗീതത്തില്‍ ലാല്‍ കണ്ണടച്ചു. ഒരു മൂളിപ്പാട്ടായി മറുപാട്ടുണര്‍ന്നു.

(നവംബര്‍ 2014 ലക്കം സ്റ്റാര്‍ ആന്റ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)