മീറയുടെ ഏറ്റവും പ്രിയങ്കരമായ നിറം വെള്ളയാണ്. യാദൃച്ഛികമായിരിക്കാം 'വൈറ്റ് എലിഫന്റ്' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സമീറ കോസ്റ്റ്യൂം ഡിസൈനറായി സിനിമയില്‍ തുടക്കമിട്ടത്. ആഷിഖ് അബുവിന്റെ 'ഡാഡി കൂള്‍' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കമിട്ടപ്പോള്‍ ഏറെ ശ്രദ്ധേയമായ കോസ്റ്റ്യൂം മമ്മൂട്ടിയുടെ വൈറ്റ് ആന്‍ഡ് വൈറ്റ് 'കൂള്‍' ഡ്രസ്സ് ആയിരുന്നു. അതുകൊണ്ടുതന്നെ ഡ്രീം ഹൗസിന്റെ പ്ലാനിങ്ങില്‍ ആദ്യം ഉറപ്പിച്ചതും ആ ശുഭ്രസങ്കല്പം തന്നെയായിരുന്നു. ചേര്‍ത്തല എരമല്ലൂരിലെ പേരില്ലാത്ത സമീറയുടെ വീട് നാട്ടുകാരുടെയും കൂട്ടുകാരുടെയും വൈറ്റ് ഹൗസാണ്.

കളി കാര്യമായി
ഒരു ഇന്‍വെസ്റ്റ്മെന്റ് എന്ന നിലയ്ക്കാണ് ഈ വീട് നില്‍ക്കുന്ന അഞ്ച് സെന്റ് വാങ്ങിയത്. അതിലൊരു വീട് നിര്‍മിക്കാം എന്ന പ്ലാന്‍ വന്നപ്പോള്‍ വരയ്ക്കാന്‍ സനീഷും പച്ചക്കൊടി കാണിച്ചു. സനീഷിന്റെ വീടും ഇതിനടുത്താണ്. ജോലി സൗകര്യം കാരണം കൊച്ചിയിലെ വീട്ടിലാണ് ഞങ്ങളുടെ താമസം.

sameera saneesh home
രണ്ടാം നിലയിലെ ബെഡ്‌റൂംപിന്നെ വീടിന്റെ സ്‌കെച്ചുണ്ടാക്കലായി എന്റെ ഹോബി. സിനിമാ സംബന്ധമായ യാത്രയില്‍ ആകര്‍ഷിച്ച വീടുകളും മുറികളിലെ ക്രമീകരണങ്ങളും എല്ലാം മനസ്സില്‍ ഓടിയെത്തി. പരിമിതമായ സ്ഥലത്ത് ലളിതവും സുന്ദരവുമായ വീട് എന്നതായിരുന്നു സങ്കല്പം. വരച്ച വീടിന് സനീഷിന്റെ സുഹൃത്തായ എഞ്ചിനിയര്‍ ബിജുലാലും ചില നിര്‍ദേശങ്ങളും തിരുത്തലുകളും നടത്തി.

എന്റെ സ്വപ്നം അച്ഛന്‍ സാക്ഷാത്കരിച്ചു
സനീഷ് ചേട്ടന്റെ അച്ഛന്‍ ബില്‍ഡിങ് കോണ്‍ട്രാക്ടറാണ്. തയ്യാറാക്കിയ പ്ലാന്‍ അച്ഛന് മുന്നില്‍ വെച്ചപ്പോള്‍ ഇത് അല്പം കോംപ്ലിക്കേറ്റായ ഡിസൈനാണെന്ന് തിരിച്ചറിഞ്ഞു. അച്ഛന്റെ ജോലിക്കാരെ വെച്ചായിരുന്നു പണി മുഴുവന്‍ ചെയ്തത്. ഞങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം അച്ഛന്‍ എല്ലാം ഒരുക്കിത്തന്നു. ഞങ്ങളുടെ ടെന്‍ഷന്‍ അച്ഛന്‍ ഷെയര്‍ ചെയ്യുകയായിരുന്നു. അത്തരമൊരു മേല്‍നോട്ടത്തില്‍ നല്ല രീതിയില്‍ ചെലവ് കുറയ്ക്കാന്‍ കഴിഞ്ഞു.

sameera saneesh home
കിച്ചണ്‍ലളിതം സുന്ദരം
കാറ്റും വെളിച്ചവും നിറഞ്ഞ ഒരു വീട്. തിരക്കിനിടയില്‍ ഇവിടെ വന്നാല്‍ ഒന്ന് കയറിക്കിടക്കണമെന്ന് തോന്നണം. അതുപോലെ യായിരുന്നു ലളിതമായ വീടിന്റെ ഘടന. ഫ്രണ്ട് എലിവേഷനില്‍ ഫ്രണ്ട് ചുമര്‍ ഭിത്തിയിലെ ഗ്രീന്‍ ഷേഡുള്ള ക്ലാഡിങ് ടൈല്‍ ഒഴിവാക്കിയാല്‍ ബാക്കി ചുവരും ഫ്ളോറും വാതിലും മുറിക്കുള്ളിലെ അലങ്കാര വസ്തുക്കളും വൈറ്റാണ്.

star and style
 സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം 
 

വൈറ്റ് ആന്‍ഡ് ഗ്രീന്‍ കോമ്പിനേഷനിലാണ് എല്ലാം സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റൗട്ടിലും ബാല്‍ക്കണിക്ക് മുകളിലും പര്‍ഗോള ഡിസൈനാണ്. മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണാം. മഴയും വെയിലും തലയില്‍ പെയ്യുന്നതുപോലെ തോന്നും.

സ്വീകരണമുറിയിലേക്ക് കടന്നാല്‍ ഓഫ് കോഫി കളര്‍ പാറ്റേണില്‍ ഒരുക്കിയ സെറ്റിയും വിന്റോ കര്‍ട്ടനുമാണ്. ഷോ കേസുകള്‍ക്ക് നിറം വെള്ള, അതില്‍ ക്രിസ്റ്റല്‍ ആന്‍ഡ് മാര്‍ബിള്‍ പ്രോപ്പര്‍ട്ടികള്‍. ഇളം പച്ചനിറമുള്ള വാള്‍പേപ്പര്‍ പതിച്ച ചുവരിലാണ് എല്‍.സി.ഡി. ടി.വി. ഫിറ്റ് ചെയ്തത്. വീടിന്റെ മുക്കിലും മൂലയിലും വെച്ച ഇന്റീരിയര്‍ പ്ലാന്റ് മെറ്റീരിയല്‍ ചൈന നിര്‍മിതങ്ങളല്ല. കാറ്റും വെയിലും കൊണ്ടാല്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്ന ഇംപോര്‍ട്ടഡ് ഇന്‍ഡോര്‍ പ്ലാന്റ്സാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്ന് പല സമയത്തായി വാങ്ങിയ ഈ പ്ലാന്റുകള്‍ കൊച്ചിയിലെ വീട്ടില്‍ സെറ്റ് ചെയ്ത് ഈ വീടിന്റെ ഗൃഹപ്രവേശത്തിന് മുന്‍പ് ഇവിടെയെത്തിച്ചു.

 ലിവിങ് റൂമിന്റെ കോണില്‍ ഒരു തെങ്ങിന്‍ തൈ ആണ് 'ഇന്റീരിയര്‍ മെറ്റീരിയല്‍'


ലിവിങ് റൂമിനോട് ചേര്‍ന്നാണ് ഡൈനിങ് ഹാള്‍. ആറ് കസേരയും ഡൈനിങ് ടേബിളും വെള്ളനിറം. ഡൈനിങ് ടേബിളിന്റെ ഗ്ലാസിനടിയില്‍ വ്യത്യസ്ത നിറങ്ങളുള്ള കൊച്ചു മാര്‍ബിള്‍ ബോള്‍സ്. മേശയും കസേരയും ഡിസൈന്‍ ചെയ്തത് സമീറയാണ്. അതിനോട് ചേര്‍ന്നുതന്നെയാണ് അടുക്കള. അടുക്കളയ്ക്കും ഡൈനിങ് ഹാളിനും ഇടയിലെ ഹാഫ് ചുവരില്‍ അക്വേറിയമായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. പിന്നീടത് പാന്‍ട്രി കൗണ്ടര്‍ എന്ന രീതിയിലാക്കി. അതിനിടയില്‍ കിട്ടിയ സ്ഥലത്ത് രണ്ട് ലോങ് വൈറ്റ് ഹാങ്ങിങ് ലൈറ്റും ഫിറ്റ് ചെയ്തപ്പോള്‍ മറ്റൊരു ലുക്കായി. ഡൈനിങ് ഹാളിനടുത്ത് ബാംബു ഗാര്‍ഡനിലേക്ക് തുറക്കുന്ന ഒരു ഓപ്പണ്‍ വിന്‍ഡോയുണ്ട്.

sameera saneesh home
ഡൈനിങ് ഹാള്‍വൈറ്റ് ആന്‍ഡ് ഗ്രീന്‍ കോമ്പിനേഷനില്‍ തന്നെയാണ് അടുക്കള. കിച്ചന്‍ കാബിനുകള്‍ ഗ്രീന്‍ ഷേഡില്‍ സെറ്റ് ചെയ്തു. കിച്ചണില്‍ ഓവന്‍, ഫ്രിഡ്ജ് എല്ലാം വെള്ളനിറം.
ഫസ്റ്റ് ഫ്ളോറിലാണ് മാസ്റ്റര്‍ ബെഡ്റൂമും ഗസ്റ്റ് റൂമും. വൈറ്റ് ആന്‍ഡ് ഗ്രീന്‍ മൂഡിലാണ് മാസ്റ്റര്‍ ബെഡ്റൂം കളര്‍ ചെയ്തത്. റൂമിന്റെ ഹാഫ് പോര്‍ഷന്‍ ലൈറ്റ് ഗ്രീന്‍ കളര്‍ ചെയ്തു. മുറിയിലെ ഷോകേസ് ഗ്രീന്‍ പോട്ടുകള്‍ കൊണ്ടും വൈറ്റ് പ്രിന്‍സസ് സ്റ്റാച്യൂസ് കൊണ്ടും അലങ്കരിച്ചിരിക്കുന്നു. ഗസ്റ്റ് റൂമിന് ഹാഫ് പിങ്ക് ടോണാണ്.

sameera saneesh home
സ്വീകരണമുറിയിലെ ഹോം തിയേറ്ററും രണ്ടാം നിലയിലേക്കുള്ള ഗോവണിയും

ഈ മുറിയുടെ കര്‍ട്ടനും മറ്റ് ഇന്റീരിയര്‍ പ്രോപ്പര്‍ട്ടീസും പിങ്കാണ്.റിസപ്ഷന്‍ ഹാളില്‍ നിന്നാണ് രണ്ടാം നിലയിലേക്കുള്ള ഗോവണി. അതിനടിയില്‍ കിട്ടിയ സ്ഥലം നാച്വറല്‍ പ്ലാന്റും വൈറ്റ് മാര്‍ബിള്‍ ബോളും വിതറി മനോഹരമാക്കിയിട്ടുണ്ട്.ഗോവണിക്ക് സ്‌ക്വയര്‍ സ്റ്റീല്‍ ഹാന്‍ഡിലാണ്. മുകളിലെ ടോപ്പ് റൂഫില്‍ പര്‍ഗോള ചെയ്തിട്ടുണ്ട്. അതിനാല്‍ ഡേ ലൈറ്റ് നന്നായി മുറിയിലേക്ക് എത്തും.ബാല്‍ക്കണി, ഒരു ബെഡ് റൂം, ഫാമിലി ലിവിങ് എന്നിവയാണ് രണ്ടാം നിലയില്‍.

സമീറയും സനീഷും
സമീറ സിനിമാ ലോകത്ത് പരിചിത മുഖമാണ് പക്ഷേ സനീഷിന്റെ പേര് മാത്രമെ അറിയൂ. ടെലികോമില്‍ എഞ്ചിനിയറായ സനീഷ് നല്‍കിയ മെന്റല്‍ സപ്പോര്‍ട്ടാണ് സമീറയെ ഇന്നറിയപ്പെടുന്ന കോസ്റ്റിയൂം ഡിസൈനറാക്കിയത്. കോളേജ് പഠനകാലത്തെ സൗഹൃദവും തുടര്‍ന്ന് 7 വര്‍ഷത്തെ പ്രണയവും പിന്നിട്ടാണ് സമീറയും സനീഷും ഒന്നായത്. sameera saneesh home

പിങ്ക് കളര്‍ ഷേഡിലാണ് ലിവിങ് റൂം സെറ്റ് ചെയ്തത്. ചുവരില്‍ സമീറ വര്‍ക്ക് ചെയ്ത ചിത്രങ്ങളുടെ ഷോ കാര്‍ഡുകള്‍ ചേര്‍ത്ത് ഒരുക്കിയ വലിയ ചിത്രം. ഈ വീടിന്റെ ഗൃഹപ്രവേശത്തിന് കിട്ടിയ കൂട്ടുകാരുടെ സമ്മാനം. മുറിയുടെ കോണില്‍ ഒരു തെങ്ങിന്‍തൈ ആണ് 'ഇന്റീരിയര്‍ മെറ്റീരിയല്‍.'

sameera saneesh home

''നേരത്തെ ഇത് അടുക്കളയിലായിരുന്നു. വളര്‍ന്നപ്പോള്‍ ഇവിടേക്ക് മാറ്റി. ഏറെക്കാലം ഇന്റീരിയര്‍ മെറ്റീരിയലായി ഇത് ഉപയോഗിക്കാം''- സമീറ പറഞ്ഞു.
മുറിയുടെ മറ്റൊരു കോണില്‍ ഒരു വിറക് കഷണം. സനീഷ് അത് തിരിച്ചുപിടിച്ചപ്പോള്‍ മനോഹരമായ ഒരു ശില്പമായി.''കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ബാംബു എക്സിബിഷനില്‍ നിന്ന് കളക്ട് ചെയ്തതാണിത്''- സനീഷ് പറഞ്ഞു.sameera saneesh home

മുകളിലെ ബെഡ്റൂം സിയാന്‍ ആന്‍ഡ് വൈറ്റ് കളര്‍ ടോണില്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. സിയാന്‍ ഹാഫ് കളര്‍ റൂമും സിയാനിലേക്ക് ലയിക്കുന്ന വൈറ്റ് കളര്‍ വിന്‍ഡോ കര്‍ട്ടനും ഈ മുറിക്ക് ഏറെ കൂള്‍ ഇഫക്ട് നല്‍കുന്നു. ലിവിങ് റൂമില്‍ നിന്ന് വിശാലമായ ഓപ്പണ്‍ ടെറസിലേക്ക് തുറക്കുന്ന ഒരു ചില്ലുവാതിലും ഇവിടെയുണ്ട്. ഓപ്പണ്‍ ടെറസ്സില്‍ തളിര്‍ത്തുനില്‍ക്കുന്ന ചെറിയ മുളംകാടും ഇവിടെ ഒരുക്കിയിട്ടുണ്ട്.

sameera saneesh home
ഗസ്റ്റ് റൂംകാഴ്ചയില്‍ സുന്ദരവും ചെലവ് കുറഞ്ഞതുമായ ഇന്റീരിയര്‍ ഡെക്കറേഷനിലാണ് സമീറ ഈ വീടൊരുക്കിയത്. ''വെള്ള' നിറത്തെ ഭയക്കുന്നവര്‍ ഈ വീടിന്റെ അഴക് ഒന്നനുഭവിച്ചറിയണം. കാഴ്ചയ്ക്ക് ഏറെ വിഭവങ്ങളുള്ള ഒരു 'സിനിമാറ്റിക്' വീടാണിത്.''ജോലി കോസ്റ്റ്യൂം ഡിസൈനിങ് ആണെങ്കിലും എനിക്ക് കലാസംവിധാനത്തോടാണ് ഏറെയിഷ്ടം. അതുകൊണ്ടുതന്നെ സെറ്റില്‍ ആര്‍ട്ടിലെ ചേട്ടന്മാരാണ് എന്റെ അടുത്ത കൂട്ടുകാര്‍. ആ കൂട്ടായ്മയില്‍ നിന്ന് കിട്ടിയ അനുഭവസമ്പത്ത് ഈ വീടൊരുക്കുമ്പോള്‍ ഞാന്‍ പ്രയോഗിച്ചിട്ടുണ്ട്''- സമീറ പറയുന്നു.

പേരില്ലാത്ത വീട്
ഈ വീടിന് പേരില്ല എന്നത് പിന്നീടാണ് ശ്രദ്ധയില്‍പെട്ടത്. അതിന്റെ രഹസ്യം സമീറ പറഞ്ഞു. ''ഹൗസ് വാമിങ് സമയത്ത് ഞങ്ങള്‍ ഒരു പേര് കണ്ടിരുന്നു. അത് ഡിസൈന്‍ ചെയ്ത് വന്നപ്പോള്‍ ആ ഫോണ്ട് അത്ര നന്നായി തോന്നിയില്ല. അന്നത് വെക്കാന്‍ കഴിഞ്ഞില്ല. പിന്നീടിത് പേരില്ലാത്ത വീടായി. സൗഹൃദ സദസ്സില്‍ പേരില്ലാത്ത എന്റെ വീടിന് പേരിടാനായി പിന്നീടുള്ള ചര്‍ച്ച. കാറ്റും വെളിച്ചവും നന്നായുള്ള ഈ വെളുത്ത വീടിന് ഷഹബാസ് അമന്‍ ഒരു പേരിട്ടു: 'വെളിച്ചം.' ഞങ്ങളും അതുതന്നെ ശരിവെച്ചു- വെളിച്ചം. എല്ലാ തരത്തിലും ഞങ്ങളും അതുതന്നെയാണ് ആഗ്രഹിച്ചതും.

 നവംബര്‍ 2014 ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്