മുംബൈ ബാദ്രയിലെ കടലിലേക്ക് മിഴി തുറക്കുന്ന  ബാല്‍ക്കണിയാണ് പരിണീതി ചോപ്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം. സിനിമയുടെ തിരക്കുകളില്‍ നിന്നും മാറിയാല്‍ പരിണീതി വിശ്രമിക്കാന്‍ ചിലവഴിക്കുന്ന ഏറ്റവും പ്രിയപ്പെട്ട ഇടമാണ് ഈ വീട്. ഇന്റീരീയറിന്റെ 75 ശതമാനവും പരിണീതിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മിച്ചതാണ്.  

parineethi
Image credit: architecturaldigest.in

വുഡന്‍ ഫിനിഷിങ്ങ് വര്‍ക്കുകള്‍ ധാരാളമുള്ള വീട്ടില്‍ ചുവരുകളിലും ഫ്‌ളോറിലും ഓഫ് വൈറ്റ് നിറങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

1
Image credit: architecturaldigest.in

സ്വീകരണമുറിയിലെ ചുവരുകളെ മനോഹരമാക്കുന്ന നിറയെ പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയാണ്. പരിണീതിയ്ക്ക് കിട്ടിയ അവാര്‍ഡുകളെല്ലാം സ്വീകരണമുറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

parineethi
Image credit: architecturaldigest.in

കിടപ്പുമുറിയിലിരുന്നാലും ബാല്‍ക്കണിയിലിരുന്നാലും  കടല്‍ കാണാവുന്ന വിധത്തിലാണ് വീടിന്റെ രൂപകല്‍പ്പന.  ബാല്‍ക്കണിയില്‍ ഒരു വെര്‍ട്ടിക്കള്‍ ഗാര്‍ഡനും ചെറിയൊരു സിറ്റിങ്ങ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു . സ്റ്റോറി ബുക്ക് വാള്‍ ആണ് പരിണീതിയുടെ വീട്ടിലെ ഇന്റീരിയര്‍ സ്‌പെഷ്യല്‍.

parineethi
Image credit: architecturaldigest.in

കുട്ടിക്കാലത്ത് അമ്മ നല്‍കിയ പ്രിയപ്പെട്ട പുസ്തകങ്ങളുടെ പുറം ചട്ടകള്‍ ഈ ചുവരുകളില്‍ പതിപ്പിച്ച് മനോഹരമാക്കി വച്ചിരിക്കുന്നു. ശബ്‌നം ഗുപ്തയെന്ന ഇന്റീരിയര്‍ ഡിസൈനര്‍ ആണ് പരിണീതി തന്റെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.