ഗൃഹ നിര്‍മാണത്തിന് വഴികാട്ടിയായി മാതൃഭൂമി മൈ ഹോം വെള്ളിയാഴ്ച ആരംഭിക്കും. കൊച്ചി, കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഗൃഹനിര്‍മ്മാണ രംഗത്തെ ഒട്ടനവധി ചേരുവകള്‍ ഒരുമിച്ച് ലഭിക്കും. 

വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നടക്കുന്ന പ്രദര്‍ശനം ഒട്ടേറെ വിഷയങ്ങളിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പുത്തന്‍ ട്രെന്‍ഡുകള്‍, ബജറ്റ് ഹോം, ലോണുകള്‍ എന്നിങ്ങനെ വീടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകും. 

വെള്ളിയാഴ്ച രാവിലെ 11.30ന് നടത്തുന്ന സെമിനാറില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധര്‍ ജൈവകൃഷിയെക്കുറിച്ചും അടുക്കള തോട്ടത്തെക്കുറിച്ചും വിശദീകരിക്കും. ശനിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് വീട് നിര്‍മാണത്തിനും മോടി പിടിപ്പിക്കുന്നതിനുമായി ലഭിക്കുന്ന ലോണുകളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും സെമിനാര്‍ നടത്തും. 

ഞായറാഴ്ച വൈകിട്ട് 5.30 ന് നടത്തുന്ന സെമിനാറില്‍ പെലിക്കന്‍ ബയോ ടെക്കിന്റെ സി.ഇ.ഓ. ഡോ. സി.എന്‍. മനോജ് മാലിന്യ സംസ്‌കരണത്തെ കുറിച്ചും തിങ്കളാഴ്ച വൈകിട്ട് 4 ന് വീടുകളുടെ ബജറ്റുകളെ കുറിച്ച് ആര്‍ക്കിടെക്ട് നജീബും സെമിനാര്‍ നയിക്കും. പ്രവേശനം സൗജന്യമാണ്. 

ആധുനിക വീട് നിര്‍മാണരംഗത്തെ ഏതൊരു ചോദ്യത്തിനും ഉത്തരമാണ് മാതൃഭൂമി മൈ ഹോം. ഇതോടൊപ്പം തന്നെ വീട് നിര്‍മാണത്തിലെ വിവിധ വശങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകളാണ് മൈ ഹോമിന്റെ പ്രത്യേകത. 

സെമിനാറുകള്‍ക്ക് പുറമേ കുട്ടികള്‍ക്കായുള്ള ആകര്‍ഷകമായ മത്സരങ്ങളും മൈ ഹോമില്‍ ഉണ്ട്. മാതൃഭൂമി ഒരുക്കുന്ന മൈ ഹോം ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍ ബില്‍ഡേഴ്‌സ് എക്‌സിബിഷനില്‍ ഗൃഹനിര്‍മാണത്തെ കുറിച്ചുള്ള ഏതുതരം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് നല്‍കുന്നത്. 

പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത സ്റ്റാളുകള്‍ ആണെന്നതാണ് ഇതിന്റെ പ്രത്യേകത. ഫുഡ് കോര്‍ട്ട് സഹിതമാണ് പ്രദര്‍ശനം നടത്തുന്നത്. ഇന്ത്യയിലെ മുന്‍നിര ബില്‍ഡര്‍മാര്‍ക്കൊപ്പം ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ മേഖലകളിലെ പ്രമുഖരും പ്രദര്‍ശനത്തില്‍ പങ്കാളികളാകും. 

ഇന്റീരിയറിനും എക്സ്റ്റീരിയറിനും പുറമേ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫ്‌ളോറിംഗ് സാനിറ്ററി സാമഗ്രികള്‍ തുടങ്ങിയവയെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് താഴെ അണിനിരക്കും. കൊച്ചിക്ക് ശേഷം മറ്റ് നഗരങ്ങളിലും മൈ ഹോം വിരുന്നിനെത്തും.