മാതൃഭൂമി ഡോട്ട് കോം എന്റെ വീട് സംഘടിപ്പിച്ച നിങ്ങളുടെ വീടിന്റെ ചിത്രങ്ങള്‍ അയക്കൂ ഫാമിലി ടൂര്‍ പാക്കേജ് സമ്മാനമായി നേടൂ മത്സര വിജയിയെ പ്രഖ്യാപിച്ചു. 

കോഴിക്കോട് സ്വദേശി ഫിറോസ് കുന്നത്താണ് സമ്മാനത്തിന് അര്‍ഹനായത്. ദേശായി ഹോംസാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 

മത്സസരത്തിന്റെ ഭാഗമായി അയച്ച ചിത്രങ്ങളില്‍ നിന്ന് വിദഗ്ദ്ധരടങ്ങുന്ന പാനലാണ് ഏറ്റവും മികച്ച വീട് തിരഞ്ഞെടുത്തത്. കുടുംബത്തോടൊപ്പം ടൂര്‍ പാക്കേജാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക.