Residence of Chacko, Puthuppallyകാലം മാറുന്നതിന് അനുസരിച്ച് കോലം മാറുന്നതില്‍ മുന്‍പന്തിയിലാണ് മലയാളികള്‍. പുതുമകള്‍ ഉള്‍ക്കൊള്ളുന്നതില്‍ മലയാളികള്‍ക്ക് തരംതിരിവുകള്‍ ഏതുമില്ല. ജീവിതശൈലിയില്‍ ആയിക്കോട്ടെ, വസ്തധാരണത്തില്‍ ആയിക്കോട്ടേ, ജോലിയില്‍ ആയിക്കോട്ടേ... മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ തയ്യാറാണ്.

വീടിന്റെ നിര്‍മാണത്തിലും ഈ മാറ്റങ്ങള്‍ കാണാന്‍ സാധാക്കും. സമകാലിക ശൈലികളോടൊപ്പം നാലുകെട്ടുകളും പടിപ്പുരകളും വീടു നിര്‍മ്മാണത്തിലേക്ക് തിരിച്ചു വന്നു. ഇന്നത്തെ സാഹചര്യത്തില്‍ പുതുതായി വീട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന ഏതൊരാളും വീടിന്റെ നിര്‍മ്മാണ ശൈലിയെക്കുറിച്ചും ശ്രദ്ധാലുവാണ്.

ഗേറ്റും കിണറും മുതല്‍  വീടിന്റെ മുക്കും മൂലയും വരെ വലിയ ശ്രദ്ധയോടെയാണ് എല്ലാവരും നിര്‍മ്മിക്കുന്നതെന്ന് ശില്പി ആര്‍ക്കിടെക്ചര്‍ എന്ന സ്ഥാപത്തിന്റെ സാരഥിയും ഈ മേഖലയില്‍ 21 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള സെബാസ്റ്റ്യന്‍ ജോസ് പറയുന്നു. കാലം മാറുന്നതിന് അനുസരിച്ച് വീടിന്റെ നിര്‍മ്മാണത്തിലും കാതലായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 

Residence of Chacko, Puthuppally

ലോകത്ത് മാറിവരുന്ന തരംഗങ്ങള്‍ ആളുകള്‍ അതാത് സമയത്ത് തന്നെ മനസ്സിലാക്കുന്നു എന്നു മാത്രമല്ല പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്യുന്നു. വീടിന്റെ ഇന്റീരിയര്‍ പോലെ തന്നെ എക്‌സറ്റീരിയറും ഭംഗിയാക്കുവാന്‍ ഇന്ന് ആളുകള്‍ ഇഷ്ടപ്പെടുന്നു.

Residence of Chacko, Puthuppallyവിപുലമായ സൗകര്യങ്ങളോടെയാണ് ഇന്ന് ഒരോ വീടുകളും നിര്‍മ്മിക്കപ്പെടുന്നത്. പണ്ടൊക്കെ വീട് പണിയുക എന്നതിനു മാത്രമായിരുന്നു പ്രാധാന്യം എന്നാല്‍ ഇന്ന് വീട് കൂടുതല്‍ ആകര്‍ഷണീയമാക്കുക എന്നതിവും പ്രാധാന്യം ഏറിവരികയാണ്. ഇതിനായി ശില്‍പങ്ങളും ചിത്രങ്ങളുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 

ഇന്ന് മിക്ക വീടുകളും തീമിന് മുന്‍ഗണന നല്‍കിയാണ് നിര്‍മ്മിക്കപ്പെടുന്നത്. അത്തരത്തിലുള്ള വീടുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ലാന്‍ഡ്‌സ്‌കേപ്പിങിനോടൊപ്പം ശില്‍പങ്ങള്‍ ഉപയോഗിക്കുന്ന രീതിക്ക് ഇന്ന് ഏറെ പ്രചാരമുണ്ട്. കൂടുതല്‍ ആളുകള്‍ ഈ രീതി ഉപയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്. 

Bhavani Office, Vytila

ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായി തന്നെയാണ് സ്വിമ്മിംഗ് പൂളുകളും നിര്‍മ്മിക്കുന്നത്. വീടിനെ കൂടുതല്‍ സുന്ദരമാക്കാന്‍ വാട്ടര്‍ ഫീച്ചറുകള്‍ വഹിക്കുന്ന പങ്കും പ്രധാനമാണ്. 

വീടുകളെ മനോഹരമാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു ഘടകമാണ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന മെറ്റീരിയല്‍സ്. അല്‍പം കൂടുതല്‍ പണം മുടക്കിയാലും വീടുകള്‍ കൂടുതല്‍ മനോഹരമാക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ.

അതുകൊണ്ടു തന്നെ വില നിലവാരത്തെക്കാളും ഗുണ നിലവാരം നോക്കിയാണ് ഒരോ ആളുകളും മെറ്റീരിയല്‍സ് തിരഞ്ഞെടുക്കുന്നത്. ചൈനയില്‍ നിന്നുമാണ് കൂടുതല്‍ മെറ്റിരിയല്‍സും എത്തുന്നത്. എന്നാല്‍ യൂറോപ്പില്‍ നിന്നും എത്തുന്ന മെറ്റീരിയല്‍സിനാണ് നിലവരം കൂടുതല്‍. വീടുകളില്‍ ഉപയോഗിക്കുന്ന ലൈറ്റുകള്‍ കൂടുതലും ഇന്ത്യന്‍ നിര്‍മിതം തന്നെയാണ്. 

Residence of Chacko, Puthuppallyവീടിന്റെ ഇന്റീരിയറുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന അക്വേറിയങ്ങള്‍ക്കാണ് ഇന്ന് ആവശ്യക്കാര്‍ കൂടുതല്‍. സാമാന്യം വലിപ്പം കൂടിയ മീനുകളെ വളര്‍ത്തുവാന്‍ കഴിയുന്നവയും ഇക്കൂട്ടത്തിലുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന കൂടുകളും കാലത്തിനൊത്ത് മാറിയിരിക്കുന്നു. ഇവയ്ക്കും ആളുകള്‍ കൂടുതല്‍ പ്രധാന്യം നല്‍കി തുടങ്ങിയിരിക്കുന്നു. 

Residence of Chacko, Puthuppallyവീടിന്റെ തീമിനോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ തന്നെയാണ് ഇന്ന് വളര്‍ത്ത് മൃഗങ്ങള്‍ക്കായുള്ള കൂടുകളും ഒരുക്കുന്നത്. കാലത്തിനൊത്ത് വീടുകളുടെ നിര്‍മ്മണത്തിലും മാറ്റങ്ങള്‍ വരണം എന്നു തന്നെയാണ് സെബാസ്റ്റ്യന്റെയും ആഭിപ്രായം. അതേസമയം, പലതരം സ്റ്റൈലുകള്‍ സംയോജിപ്പിച്ച വീടുകളും പരീക്ഷിക്കാന്‍ ആളുകള്‍ തയ്യാറാകുമ്പോഴും കൊമേഷ്യല്‍ വീടുകളില്‍ പരമ്പരാഗത ശൈലി പിന്തുടരുവാന്‍ സെബാസ്റ്റ്യന്‍ തയ്യാറല്ല. 

Residence of Chacko, Puthuppally