ബോളിവുഡ് സുന്ദരി കങ്കണ റണാവത്തിന്റെ വീടിന്റെ മെയ്ക്കോവറാണ് ഇപ്പോള്‍ ബി ടൗണിലെ ട്രെന്റിങ് ടോപ്പിക്ക്. ആരെയും കൊതിപ്പിക്കുന്ന മെയ്ക്കോവറാണ് കങ്കണ തന്റെ വീടിന് നല്‍കിയിരിക്കുന്നത്.  കങ്കണയുടെ വ്യക്തിത്വത്തോട് ഏറ്റവും ഇണങ്ങിനില്‍ക്കുന്ന  വീട്.

12

പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറായ റിച്ച ബാല്‍ ആണ് കങ്കണയുടെ വീടിനെ സുന്ദരിയാക്കിയത്. പക്ഷേ ഇന്റീരിയര്‍ വര്‍ക്കുകളുടെ ക്രെഡിറ്റ് പൂര്‍ണമായും റിച്ചയ്ക്ക് നല്‍കാനാവില്ല.  താഴത്തെ നിലയിലെ വര്‍ക്ക് പൂര്‍ണമായും റിച്ച ചെയ്തപ്പോള്‍ മുകള്‍ നില അണിയിച്ചൊരുക്കിയത് കങ്കണയുടെ ഭാവനയ്ക്കനുസരിച്ചായിരുന്നു. 

3

മുംബൈയിലെ ഖാറിലുള്ള ഈ വീട്ടിലാണ് കങ്കണ കഴിഞ്ഞ മൂന്നുവര്‍ഷമായി താമസിക്കുന്നത്.  അഞ്ച് കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. വീട്ടില്‍ ഏറ്റവും ഇഷ്ടമുള്ള ഭാഗമേതാണെന്നു ചോദിച്ചാല്‍ കങ്കണ പറയും കിടപ്പുമുറിയാണെന്ന്. 

11


 സാധാരണ താരവീടുകള്‍ പോലെ കണ്ണഞ്ചിപ്പിയ്ക്കുന്നതൊന്നും കങ്കണയുടെ വീട്ടില്‍ കാണാനാവില്ല. കണ്ണഞ്ചിപ്പിക്കാത്ത നിറം മങ്ങിയ ചുവരുകളാണ് ഈ താരവീടിന്റെ മുഖ്യ ആകര്‍ഷണം. ഹോട്ടലുകള്‍ കണ്ടുമടുത്ത കങ്കണയ്ക്ക് വീട്ടിലെങ്കിലും നിറം മങ്ങിയ ചുവരുകള്‍ അനിവാര്യമായിരുന്നു.

9

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളയാളാണ് കങ്കണ. അപ്പോള്‍ പിന്നെ  പര്‍വ്വതങ്ങളുടെ ചാര,തൂവെള്ള നിറങ്ങള്‍ വീടിന്റെ ചുവരുകള്‍ക്ക് നല്‍കിയെങ്കില്‍ അതില്‍ അതിശയോക്തി തീരെയില്ല.

1

ഹിമാചല്‍ ഗ്രാമങ്ങളിലെ വീടുകളെ അനുസ്മരിപ്പിക്കുന്ന ചുവരുകളും കങ്കണയുടെ  വീട്ടിലുണ്ട്. താര ജാഡകളില്‍ നിന്നും താഴത്തിറങ്ങിവന്നൊരു വീട്. കങ്കണയുടെ വീട് കണ്ടാല്‍ ആരും അങ്ങനെയെ പറയൂ. 

10

നിറം മങ്ങിയ ചുവരുകള്‍ മാത്രമല്ല പെയിന്റുപോയ ഫര്‍ണിച്ചറുകളും, പായല്‍ പിടിച്ച ചുവരും ഈ വീട്ടില്‍ കാണാം. താരവീടാണെന്നു തോന്നിപ്പിക്കാത്തൊരു താരവീട് കങ്കണയുടെ ഈ വീടിനെ അങ്ങനെ വിശേഷിപ്പിക്കാം.  

2

ലിവിങ്ങ് റൂം

4

ലിവീങ്ങ് റൂം കണ്ടാല്‍ മ്യൂസിയമാണെന്നേ തോന്നു. ശേഖരിച്ച വസ്തുക്കളെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് മെര്‍ലിന്‍ മണ്‍റോയുടെ ചിത്രമടക്കം.

വര്‍ക്ക് സ്റ്റേഷന്‍

2

ഒരു കാലാകാരിക്ക് വേണ്ടിമാത്രം തയാറാക്കിയ സ്ഥലമാണിത്. ബ്രിട്ടീഷ് നടി ആന്‍ഡ്രേ ഹെപ്പേണ്‍ മുതല്‍ മെക്സിക്കന്‍ ചിത്രകാരി ഫ്രിദ കഹ്ലോയെ വരെ ഇവിടെ കാണാം.  കങ്കണ ഒരു കാപ്പി പ്രേമിയാണെന്നും ഈ മുറികണ്ടാല്‍ മനസിലാക്കാം.

6

ബെഡ്റൂം

8

ലളിതം, രാജകീയം,  ചാരചുവരുകള്‍ക്ക് നടുവില്‍ ബെഡ്, ചെറിയൊരു സോഫ സെറ്റ്, അത്യാവശം പുസ്തകങ്ങള്‍ മാത്രം വയ്ക്കാനുള്ള ഷെല്‍ഫ്. ഇതാണ് കങ്കണയുടെ കിടപ്പുമുറി. വലിയ ജനാലകളുള്ളത് കൊണ്ട് കിടപ്പുമുറിയില്‍ ലൈറ്റിന്റെ ആവശ്യമെ വരുന്നില്ല.