വിതകള്‍ക്ക് വിത്തുപാകിയ വീട് ഇനി നാടിനും നാട്ടുകാര്‍ക്കും സ്വന്തം.  കവിയത്രി സുഗതകുമാരി ജനിച്ചുവളര്‍ന്ന തറവാട് പുരാവസ്തു ഏറ്റെടുക്കാനുള്ള നടപടികളാരംഭിച്ചു.  തറവാടിനെ തനത് ഭാവത്തില്‍ സംരക്ഷിക്കാനാണ് ശ്രമമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. 

സ്വാതന്ത്ര്യ സമര സേനാനിയും സുഗതകുമാരിയുടെ അച്ഛനുമായിരുന്ന ബോധേശ്വരന്‍  സുഗതകുമാരിയുടെ അമ്മയും തിരുവിതാംകൂര്‍ സ്ത്രീകളില്‍ ആദ്യ എംഎ ബിരുദധാരിയായ കാര്‍ത്ത്യായനി. സുഗതകുമാരിയുടെ സഹോദരങ്ങളായ വിദ്യാഭ്യാസ വിദഗദ്ധ ഡോ. ഹൃദയകുമാരി, കവയത്രി സുഗതകുമാരി, കവയത്രിയും യാത്രാവിവരണ കൃതികളുടെ കര്‍ത്താവുമായ ഡോ. സുജാതാദേവി തുടങ്ങി സാംസ്‌കാരിക സാഹിത്യലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ വീടാണിത്. 

നിറയെ വൃക്ഷങ്ങള്‍ തണലിടുന്ന 65 സെന്റ് സ്ഥലത്ത് രണ്ട് വീടുകളാണ് ഉള്ളത്. ഏകശാല, അറ, നിറ, എന്നിവയുള്ള ഒരു കെട്ടിടവും, അടുക്കളയും രണ്ടു മുറികളും അടങ്ങിയ മറ്റൊരു കെട്ടിടവും.  ഏകദേശം 700 കൊല്ലത്തെ പഴക്കം പഴയമാതൃകയിലുള്ള ഈ തറവാട് വീടിന് ഉണ്ടെന്നാണ് കണക്കാക്കുന്നത്.