ഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ രഹസ്യവീടിന്റെ ദൃശ്യങ്ങള്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാലി പുറത്തുവിട്ടു.  രഹസ്യദ്വീപിലെ കൊട്ടാര സദൃശ്യമായ വീടിന്റെ ആകാശ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

പ്രസിഡന്റ് അവധിക്കാല വസതിയായാണ് ഈ വീട് ഉപയോഗിക്കുന്നത്. വില്ല സെഗ്രന്‍ എന്നാണ് ഈ വീടിന്റെ പേര്. ഫിന്‍ലാന്‍ഡിന്‌ സമീപത്തെ ലൊടൊച്ച്‌നി ഐലന്റിലാണ് വീട് സ്ഥിതിചെയ്യുന്നത്. ഏകദേശം 50 ഏക്കറോളം വരുന്ന സ്ഥലത്തുള്ള ഈ വീട് റഷ്യന്‍ പ്രസിഡന്റിന്റെ സുഹൃത്തുക്കളുടെ പേരിലാണെങ്കിലും പ്രസിഡന്റാണ് വീട് ഉപയോഗിക്കുന്നത്.

പ്രതിപക്ഷ നേതാവ് സംഭവം അഴിമതിയാണെന്ന് ആരോപിച്ചതോടെ ഏകദേശം 2 മില്ല്യണ്‍ ആളുകളാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്. 

കൊട്ടാര സദൃശ്യമായ ഒന്നിലധികം കെട്ടിടങ്ങള്‍ അടങ്ങിയതാണ് പുതിന്റെ വേനല്‍ക്കാല വസതി. ഹെലിപ്പാട് അടക്കമുള്ള സൗകര്യങ്ങളും വിശാലമായ പൂന്തോട്ടവും അടങ്ങുന്നതാണ് ബംഗ്ലാവ്.  പ്രകൃതി രമണീയമായ സ്ഥലത്താണ്  ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. പുറമെ നിന്നുള്ളയാര്‍ക്കും ഇവിടേക്ക് പ്രവേശനം ഇല്ല.  

 അഴിമതിയിലൂടെ നിര്‍മിച്ചതാണ് ഈ വീടെന്നും  പുതിനെതിരെ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം,