കരണ്‍ ജോഹര്‍ തന്റെ ഇരട്ട കുട്ടികളായ യാഷിനെയും റൂഹിയെയും സ്വീകരിച്ചത് വീട്ടിലൊരു നഴ്‌സറി തന്നെ ഒരുക്കികൊണ്ടാണ്. കരണിന്റെ ഭാവനയ്ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് നഴ്‌സറി ഒരുക്കിയതാകട്ടെ  കരണിന്റെ സുഹൃത്തും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന്‍.

ട്വിറ്ററിലൂടെ കരണ്‍ നഴ്‌സറിയുടെ ചിത്രം ഒപ്പം ഇന്റീരിയര്‍ ഡിസൈനര്‍  ഗൗരിഖാന്റെ  ചിത്രവും പുറത്ത് വിട്ടപ്പോഴാണ് നഴ്‌സറിയുടെ വിശേഷങ്ങള്‍ പുറംലോകം അറിഞ്ഞത്. കരണിന് കുട്ടികളോടുള്ള സ്‌നേഹവും കരുതലും വ്യക്തമാക്കുന്ന രീതിയിലാണത്രെ  ഗൗരി നഴ്‌സറി രൂപകല്‍പ്പന ചെയ്തത്.  തന്റെ മനസിലുള്ളത് ഗൗരി അതേപോലെ പകര്‍ത്തിയെന്നാണ് ഗൗരിയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വിറ്ററില്‍ കരണ്‍ കുറിച്ചത്. ഒപ്പം നഴ്‌സറി ഒരു സ്വര്‍ഗം പോലെ തോന്നിക്കുന്നുവെന്നും കരണ്‍ കുറിച്ചു.

Gouri khan