യൂറോപ്യന്‍ ടോയ്‌ലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ച ഈ യൂണിവേഴ്‌സിറ്റിയാണ് ചൈനയിലെ ഇപ്പോഴത്തെ താരം.  12 നിലകളിലുള്ള നെറ്റിസെന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഭീമന്‍ ടോയ്‌ലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നത്. 

വ്യത്യസ്തമായ രൂപത്തിലുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ പതിവ് കാഴ്ച്ചയാണ്.നോര്‍ത്ത് ചൈനയിലെ   ഹെനാന്‍ പ്രവിശ്യയിലാണ് നെറ്റിസെണ്‍മോക്ക് യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത്. 13 മില്ല്യണ്‍ ഡോളറാണ് യൂണിവേഴ്‌സിറ്റിയുടെ നിര്‍മാണത്തിന് ചിലവായ തുക. 

യൂണിവേഴ്‌സിറ്റിയ്ക്കായി കെട്ടിടം രൂപകല്‍പ്പന ചെയ്തപ്പോള്‍  ടോയ്‌ലറ്റിന്റെ മാതൃക ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ഇന്റര്‍നെറ്റ് വഴി ചിത്രം പ്രചരിച്ചതോടെ ചിലര്‍  ഇതിനെ ടോയ്‌ലറ്റ് ബില്‍ഡിങ്ങ് എന്നു വിശേഷിപ്പിക്കുകയായിരുന്നു.

സംഭവം ടോയ്‌ലറ്റ് ബില്‍ഡിങ്ങെന്ന് ചീത്തപ്പേരുണ്ടായെങ്കിലും കോളേജ്  പ്രശസ്തമായെല്ലോയെന്ന സന്തോഷത്തിലാണ് അധികൃതര്‍.