മോഡുലാറില്‍ ലാമിനേറ്റെഡ് വസന്തം

Posted on: 03 Jan 2013


കടപ്പാട്: ശ്രീ .ജയരാജ്, ക്യൂബ് കിച്ച്ചന്‍സ്‌
വ്യക്തിത്വത്തിന്റെ പ്രതിഫലനം പോലെ ആകര്‍ഷകമായ വര്‍ണങ്ങള്‍ നിറം ചാര്‍ത്തിയ നല്ല അടുക്കും ചിട്ടയുമുള്ള ഗ്ലാമറസ് അടുക്കളകള്‍ വീടിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗമായി മാറി കഴിഞ്ഞു. രൂപകല്‍പനയുടെ പുതിയ മാനങ്ങള്‍ തീര്‍ക്കുന്ന അടുക്കളകള്‍ ഡിസൈനര്‍മാര്‍ക്കും ആവേശമുണര്‍ത്തുന്ന വെല്ലുവിളിയായി.

സ്ഥല പരിമിതി യുള്ള അടുക്കളയില്‍ കൂടുതല്‍ കാര്യക്ഷമമായി ഓരോ ഇഞ്ച് സ്ഥലത്തെയും ഉപയോഗിക്കുവാനും അടുക്കളയെ സ്മാര്‍ട്ട് ആക്കുവാനും പാചകം കൂടുതല്‍ രസകരമായ അനുഭവമാക്കുകയും ചെയ്യുവാന്‍ മോഡുലാര്‍ കിച്ചനുകള്‍ക്ക് കഴിയും. ആവശ്യമുള്ളവ പാചക സാമഗ്രികള്‍ ,പാത്രങ്ങള്‍ അങ്ങിനെ പാചകസംബന്ധിയായ എല്ലാ വസ്തുക്കളും പാചകം ചെയ്യുന്നവര്‍ക്ക് ഏറ്റവും എളുപ്പം കൈകാര്യം ചെയ്യും വിധം കൃത്യമായി അണി ചേര്‍ക്കുന്ന ഒരു കലയാണ് മോഡുലാര്‍ കിച്ചനുകളുടെ ജീവന്‍.

ഐലന്‍ഡ് കിച്ചന്‍, ഓപണ്‍ കിച്ചന്‍, കോറിഡോര്‍ കിച്ചന്‍, സ്‌ട്രെയ്റ്റ് ലൈന്‍ കിച്ചന്‍, ലീനിയര്‍ കിച്ചന്‍, യു ഷേപ് കിച്ചന്‍, എല്‍ ഷേപ് കിച്ചന്‍ അങ്ങിനെ ഓരോ ആവശ്യവും സ്ഥലസൌകര്യവും അനുസരിച്ച് അടുക്കളയുടെ രൂപഘടന മാറി വരും ലാമിനേറ്റെഡ് മോഡുലാര്‍ കിച്ച്‌നുകള്‍, എം ഡി എഫ്, സ്‌റ്റൈന്‌ലെസ്സ് സ്റ്റീല്‍, അലുമിനിയം, മരം, യു പി വി സി അങ്ങിനെ തെരഞ്ഞെടുക്കാന്‍ നിര്‍മാണ സാമഗ്രികള്‍ക്കുമുണ്ട് വൈവിധ്യം .ഓരോരുത്തരുടെയും താല്‍പര്യവും ബജറ്റും അനുസരിച്ച് തെരഞ്ഞെടുക്കാം.

അടുക്കളയ്ക്ക്‌നിറം ചാര്‍ത്തി അവതരിച്ച ലാമിനേറ്റെഡ് മോഡുലാര്‍ കിച്ച്‌നുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് .
ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച് ലഭിക്കുന്ന നിറങ്ങളും റ്റെക്‌സ്ചറും നല്‍കുന്ന പുതുമ തന്നെയാണ് ലാമിനേറ്റെഡ് പ്രേമത്തിന് ആധാരം.

കടുത്ത നിറമോ ചിത്രങ്ങളോടു കൂടിയതോ തിളക്കമാര്‍ന്നതോ പരുപരുത്തതോ അങ്ങിനെ തിരഞ്ഞെടുക്കാന്‍ നിരവധിയുണ്ട് ഡക്കോറെറ്റിവ് ലാമിനേറ്റ് ശ്രേണിയില്‍ പിന്നെ അത്യാവശ്യം ചൂടും ഈര്‍പ്പവും സഹിക്കാനുള്ള കഴിവും വര്‍ഷങ്ങളോളം പുതുമയോടെ നിലനില്‍ക്കുന്ന ഈടും.

ഹൈഡ്രോലിക് ഹോട്ട് പ്രസ്സിലൂടെ ലാമിനേറ്റ് ഒട്ടിച്ചു ചെക്കുന്നതാണ് പുതിയ രീതി .ഗ്രാനൂള്‍ ഗം ഉയര്‍ന്ന ചൂടില്‍
എല്ലാ ഭാഗങ്ങളിലും ഒരു പോലെ ഒട്ടി ചേരുന്നതു കൊണ്ട് മറൈന്‍ പ്ലൈവുഡില്‍ ഹൈഡ്രോലിക് ഹോട്ട് പ്രസ്സിലൂടെ ഒട്ടിച്ചു ചേര്‍ക്കുന്ന ഡക്കോറെറ്റിവ് ലാമിനേറ്റ് വശങ്ങളില്‍ എഡ്ജ് ബാന്ടിംഗ് ചെയ്തു കൂടി കഴിഞ്ഞാല്‍ ചൂടിനേയും നനവിനെയും പ്രതിരോധിച്ചു വര്‍ഷങ്ങളോളം നിലനില്‍ക്കും. വശങ്ങളിലൂടെ നനവ് ഇറങ്ങുന്നതിനെ എഡ്ജ് ബാന്ടിംഗ് ചെയ്താല്‍ പ്രതിരോധിക്കാം .അല്ലാത്ത പക്ഷം പശ ഇളകി ലാമിനെറ്റ് പൊളിഞ്ഞു പോവാന്‍ സാധ്യത ഉണ്ട്.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.