ഏറ്റവും ശ്രദ്ധ ശുദ്ധ ജലത്തിന്
Posted on: 05 Oct 2012
മനുഷ്യ ശരീരത്തിനെ എഴുപതു ശതമാനവും ജലമാണ് . ജീവന്റെ നില്‍പ്പിന്റെ ആധാരം ശുദ്ധമായ ജലമാണ് .എന്നാല്‍ ഇത്രയും സമ്പന്നമായ മഴക്കാലവും ശുദ്ധജലസമൃദ്ധിയും ലഭ്യമായ കേരളത്തിലെ ജലശ്രോതസ്സുകളും അനുദിനം അശ്രദ്ധകൊണ്ട് സ്വന്തം നിലനില്‍പ്പിനു തന്നെ ദോഷം ചെയ്യും വിധമാണ് വിവിധ രീതിയില്‍ മലിനമാക്കപെടുന്നത്. കീടനാശിനികളും രാസവസ്തുക്കളും മുതല്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളും വിസര്‍ജ്യവും നമ്മുടെ ശുദ്ധജലത്തെ അപകടമാംവിധം മലീമസ്സമാക്കുന്നു.പകര്‍ച്ച വ്യാധികള്‍ കൂടുതല്‍ ശക്തമായി തിരിച്ചെത്തുന്നു . അത് കൊണ്ട് തന്നെ ചെറിയ ജലശുദ്ധീകരണ സജ്ജീകരണം ഇപ്പോള്‍ വീടുകളില്‍ സാധാരണമായിരിക്കുന്നു .

ജലം ശുദ്ധി ചെയ്യുന്നതിന് ആ ജലത്തില്‍ അടങ്ങിയ മാലിന്യത്തെ തിരിച്ചറിഞ്ഞു വേണം ശുദ്ധീകരണ പ്രക്രിയ തിരഞ്ഞെടുക്കാന്‍ .
നമ്മുടെ തീരപ്രദേശത്ത് ലഭിക്കുന്ന ജലത്തിലെ ദുര്‍ഗന്ധവും കുഴല്‍ കിണറുകളില്‍ നിന്നും ലഭിക്കുന്ന അമിതമായ ഇരുമ്പും കീടനാശിനികളും രാസവസ്തുക്കളും അടങ്ങിയ വെള്ളം പരമ്പരാഗത രീതിയിലുള്ള ശുദ്ധീകരണരീതിയിലൂടെ പൂര്‍ണമായി ശുദ്ധീകരിക്കുവാന്‍ കഴിയില്ല . അത് കൊണ്ട് തന്നെ ഓരോ നാടിനും വീടിനും വേണ്ട ശുദ്ധീകരണരീതി വ്യത്യസ്തമാണ് അത് മനസ്സിലാക്കി തന്നെ വേണം വാട്ടര്‍ പ്യുരിഫയര്‍ തിരഞ്ഞെടുക്കുവാന്‍ .

നമ്മുടെ നദികളില്‍ നിന്നും ലഭ്യമാകുന്ന ജലം ക്ലോറിന്‍ കലര്‍ത്തി ആണ് വിമുക്തമാവുന്നുന്‌ടെങ്കിലും അതില്‍ അടങ്ങിയ രാസവസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് ആ ശുദ്ധീകരണ രീതി പ്രായോഗികമല്ല .രാസവസ്തുക്കളും കീടനാശിനികളും മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മാരകവുമാണ് ,അത് കൊണ്ട് തന്നെ വീടുകളില്‍ ഉപയോഗിക്കുന്ന ജലം വിദഗ്ധ പരിശോധന നടത്തി ഉപയോഗയോഗ്യമാണെന്നു ഉറപ്പു വരുത്തിയശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം .
വാട്ടര്‍ പ്യുരിഫയര്‍ ഇപ്പോള്‍ വീടുകളുടെ അവശ്യഘടകമായി മാറിയിരിക്കുന്നു .വീട് പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ പ്യുരിഫയരുടെ സ്ഥാനം നിര്‍ണയിക്കുന്നത് പ്ലംബിംഗ് ജോലി ലഘൂകരിക്കും .പുരിഫയറിലേക്ക് ശുദ്ധീകരിക്കുന്നതിനുള്ളതും പുറത്തേയ്ക്കും പൈപ്പ് നിര്‍മാണ വേളയില്‍ തന്നെ ക്രമീകരിക്കെണ്ടാതാണ് . പുതുതായി വിപണിയില്‍ ലഭ്യമാവുന്ന ബില്‍റ്റ് ഇന്‍ പുരിഫയര്‍ ,പുരിഫയര്‍ യുണിറ്റ് പുറത്തു കാണാനാവാത്ത വിധം സജ്ജീകരിക്കുവാന്‍ കഴിയും .
Stories in this Section