സ്ഥലപരിമിതിയാണ് മിക്ക ചെറിയ വീടുകളിലും അപ്പാര്‍ട്‌മെന്റുകളിലും സ്ഥിരമായി നേരിടുന്ന പ്രശ്‌നം. താമസിക്കുന്ന ആളുകളുടെ എണ്ണം എത്രയോ ആയിക്കോട്ടെ, ചെറിയ സ്ഥലത്ത് കിടിലന്‍ സ്റ്റോറേജ് സൗകര്യം ഒരുക്കുക എന്നത് നിസ്സാരമായ കാര്യമാണ്.

  • ചുവരില്‍ ഹുക്കുകള്‍ ഘടിപ്പിച്ച് ബാഗുകള്‍, വസ്ത്രങ്ങള്‍ തൊപ്പികള്‍ അടുക്കള ഉപകരണങ്ങള്‍, കുട എന്നിവയെല്ലാം തൂക്കിയിടാന്‍ ഉപയോഗിക്കാം. 
home space
pic credit : makespace
  • വാതിലിന് പിറകിലും ഇത്തരത്തില്‍ ഹുക്കുകള്‍ ഘടിപ്പിക്കാം
home space
pic credit : pinterest
  • സ്ഥലം കുറവാണെങ്കില്‍ അലമാര വാങ്ങിച്ചിടാതെ പ്ലാസ്റ്റിക് ബോക്‌സുകളോ വയര്‍ ബാസ്‌കറ്റുകളോ ചുവരില്‍ ഘടിപ്പിച്ച് തുണികളും മറ്റും വെക്കാന്‍ ഉപയോഗിക്കാം.
home space
pic credit : homebliss
  • ഹാംങ്ങറില്‍ ഷവര്‍ റിങ്ങുകള്‍ ഘടിപ്പിച്ച് ഷാളുകള്‍, ബ്ലൗസ് തുടങ്ങിയവ തൂക്കിയിടാം.
home space
pic credit : homebliss
  • അലമാരയുടെ ഡോറില്‍ ഹുക്കുകള്‍ ഘടിപ്പിച്ച് ഷാള്‍, സ്‌കാര്‍ഫ്‌സ് തുടങ്ങിയവ തൂക്കിയിട്ട് സ്ഥലപരിമിതി പരിഹരിക്കാം.
  • അലമാരയ്ക്കും വാതിലിനുമിടയില്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ ഷെല്‍ഫുകള്‍ ഘടിപ്പിക്കാം 
  • ടേബിളുകള്‍ക്കിടയില്‍ പട്ടിക വച്ചോ മറ്റോ ഷെല്‍ഫ് ഉണ്ടാക്കാം. പുറമേയ്ക്ക് കാണാത്ത രീതിയില്‍ ആകണമെങ്കില്‍ തുണി കൊണ്ട് മറയ്ക്കാം.
home space
pic credit : bhg.com
  • ഷെല്‍ഫിലെ ഒരു അറ തന്നെ രണ്ടാക്കി സ്ഥലം കണ്ടെത്താം.
home space
pic credit : bhg.com
  • ചുവരില്‍ ഫ്രെയിമുകള്‍ പിടിപ്പിച്ച് മേയ്ക്കപ്പ് സാധനങ്ങളും മറ്റും അതില്‍ തൂക്കിയിടാം
home space
pic credit : bhg.com
  • സ്റ്റോറേജ് സ്‌പേസ് ഉള്ള കണ്‍വെര്‍ട്ടിബിള്‍ ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കാം 
home space
pic credit : pinterest

 

courtesy : homebliss, bhg.com