സ്വന്തം വീട്ടിലെ സ്വീകരണമുറിയിലോ കിടപ്പുമുറിയിലോ കയറുമ്പോള്‍ പരസ്യവാചകം പോലെ ഇതല്‍പ്പം ഡള്‍ അല്ലെ എന്ന തോന്നലുണ്ടാവാറുണ്ടോ? ആകെ മൊത്തം പെയിന്റ് ചെയ്യാന്‍ വരുന്ന ചിലവുകള്‍ വലുതായതിനാല്‍ ഒന്ന് കളര്‍ഫുള്‍ ആക്കിയെടുക്കാന്‍ എന്ത് ചെയ്യും...വഴിയുണ്ടന്നേ

 • നിങ്ങളില്‍ ഒരു കലാകാരനോ കലാകാരിയോ ഉണ്ടെങ്കില്‍ ആ ചുവര്‍ ഒരു ക്യാന്‍വാസാക്കി മാറ്റിക്കോളൂ

canvas

 • അല്ലെങ്കില്‍ ഇപ്പൊ ട്രെന്‍ഡ് ആയികൊണ്ടിരിക്കുന്ന സ്റ്റെന്‍സില്‍ വര്‍ക്ക് പരീക്ഷിക്കാം

stencil

 • നല്ല ചിത്രങ്ങള്‍ വാങ്ങി ചുവരില്‍ തൂക്കാം 

canvas

 • കുടുംബാംഗങ്ങളുമൊത്തുള്ള രസകരമായ നിമിഷങ്ങള്‍ ചിത്രങ്ങളാക്കി അവ ചുവരില്‍ പതിക്കാം.

family pics

 • പല ടൈപ്പിലുള്ള തുണിത്തരങ്ങള്‍ ഫ്രെയിം ചെയ്ത് ചുവരില്‍ തൂക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡ് ആണ്. ചുറുചുറുക്കുള്ള മുറിക്കായി പുത്തന്‍ ഡിസൈനിലുള്ള ഫാബ്രിക്കുകള്‍ ഫ്രെയിം ചെയ്ത് തൂക്കാം 

fabric

 • ഫാബ്രിക് കൊണ്ട് തന്നെ ലാംപ് ഷെഡും നിര്‍മിക്കാം
 • മുറികള്‍ക്ക് ഉണര്‍വും പുതുമയും നല്‍കുന്നതില്‍ പൂക്കള്‍ക്ക് വലിയ പങ്കുണ്ട്. നല്ലൊരു ഗ്ലാസ് ജാറില്‍ പല നിറത്തിലുള്ള പൂക്കള്‍ വച്ച് നോക്കൂ 

flower

flowers

 • ഫര്‍ണിച്ചറുകളില്‍ ചില്ലറ മാറ്റം വരുത്തിയും മുറി കളര്‍ഫുള്‍ ആക്കാം 
 • പല നിറത്തിലുള്ള ക്യൂഷനുകള്‍ നല്‍കിയും സെറ്റിയിലെയും സോഫയിലെയും ഫാബ്രിക് മാറ്റിയും മുറികളെ കളര്‍ഫുള്‍ ആക്കാം

cushions

 • കസേരകള്‍ പെയിന്റ് അടിക്കാന്‍ പറ്റുന്നവയെങ്കില്‍ മഴവില്‍ നിറങ്ങള്‍ നല്‍കാം.

chair paint

 • മുറികളില്‍ കാര്‍പെറ്റുകള്‍ക്കു പകരം റഗ്‌സ് വിരിക്കുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. മങ്ങിയ നിറങ്ങള്‍ തിരഞ്ഞെടുക്കാതെ വൈബ്രന്റായ നിറങ്ങളോട് കൂടിയ റഗ്‌സ് തിരഞ്ഞെടുത്ത് നോക്കൂ.

rugs

ruggs

 • റിബ്ബണുകള്‍ കൊണ്ട് അലങ്കാരങ്ങള്‍ നല്‍കാം
 • ഫാന്‍സി ബള്‍ബുകള്‍ക്കും ഷാന്‍ഡ്‌ലിയേര്‍സിനും പകരം പല നിറത്തിലുള്ള പേപ്പര്‍ ലാന്റേണ്‍സ് നല്‍കാം.

lanterns

 • കര്‍ട്ടണുകളില്‍ വര്‍ണങ്ങള്‍ പകരാം. കട്ടിയില്ലാത്ത മെറ്റീരിയല്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം.

home decor