ആയുര്‍വേദ ഭവനങ്ങള്‍

Posted on: 03 Apr 2013


പ്രൊഫ. കെ.എ. ഷംസുദ്ദീന്‍ആയുസ്സ് വര്‍ധിപ്പിക്കുവാനും രോഗങ്ങള്‍ വരാതിരിക്കുവാനും ഉള്ള രോഗങ്ങള്‍ പൂര്‍ണമായും മാറാനും ഇതാവരുന്നു. ആയുര്‍ഭവനങ്ങള്‍(Ayur Homes) ആയുര്‍ഭവനത്തിന്റെ സത്ത ഉള്‍ക്കൊണ്ട് പ്രകൃതിദത്തമായ രീതിയില്‍ അതായത് കാര്‍ബണ്‍ മാലിന്യപ്പെടുത്താത്ത ഫാക്ടറി നിര്‍മിതമൂല്യമല്ലാത്ത നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ആയുര്‍ഭവനങ്ങള്‍ നിര്‍മിക്കുന്നത്.

Auyrvedic Medical herbals, ആയുര്‍വേദിക് വിധിപ്രകാരം തറ, ഇഷ്ടിക, ഭിത്തി, തേപ്പ് മേല്‍ക്കൂര, ഫര്‍ണിച്ചര്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നു. അതില്‍ പൗരാണികമായ നമ്മുടെ വാസ്തുശാസ്ത്രവും ആധുനിക, വാസ്തുകലയും Architecture Concept ലാണ് ചെയ്യുന്നത്. ഓരോ മുറികളും മൂഡിനനുസരിച്ച് ഗഡുവും സംഗീതവും പൊഴിക്കുന്നതായിരിക്കും. മനസ്സിനെയും ശരീരത്തിനെയും ഉദ്ദീപിപ്പിക്കുന്ന( energize ചെയ്യുന്ന) ദോഷങ്ങളൊന്നും സൃഷ്ടിക്കാത്തതും രോഗങ്ങളെ ശമിപ്പിക്കുന്നതുമാണ്. ഇത്തരം ഭവനങ്ങളില്‍ താമസിക്കുാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ തന്നെ നടത്തേണ്ടതുണ്ട്. മനുഷ്യന്‍ പ്രകൃതിയിലേക്ക് തിരിച്ചുപോകലാണ് ഇവിെ നടക്കുന്നത്. ആഹാരക്രമങ്ങളും പ്രത്യേകം ശ്രദ്ധയോടെ പ്രകൃതിദത്തമായ രീതിയിലാണ് നിര്‍മിക്കുക. ഫലപ്രദമായരീതിയില്‍ ഇത്തരം വീടുകളില്‍ താമസിക്കാന്‍ ഉധ്‌ദേശിക്കുന്നവര്‍ പ്രകൃതിദത്തമായ healthfood മാത്രം കഴിക്കുക. കൂടാതെ അടിസ്ഥാനചിന്താഗതികളും മാറ്റി അനുയോജ്യമായ രീതിയില്‍ പുനക്രമീകരിക്കേണ്ടതുണ്ട്. കാര്‍ബണ്‍ഡൈഓക്‌സൈഡ് ധാരാളം ഉള്ള നഗരങ്ങളിലല്ല ആയുര്‍ഭവനങ്ങള്‍ പണിയേണ്ടത്. പ്രകൃതിരമണീയമായ, ശുദ്ധജല സാമീപ്യമുള്ള പച്ചപ്പും വൃക്ഷലതാദികളും നിറഞ്ഞ ഓക്‌സിജനും ഓസോണും ധാരാളം ഉള്ള സ്ഥലമാണ് കൂടുതല്‍ നല്ലത്. സിമന്റും കമ്പിയും ഉപയോഗിക്കാത്ത ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഇത്തരം ഭവനങ്ങളാണ് ഇനി ലോകം കീഴടക്കാന്‍ പോകുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച ജോലിക്കാരാണ് ഓരോതരം പണികളും ചെയ്യുക.

ഇത്തരം ഭവനങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി പണിയണമെന്നില്ല. കുറെ ആളുകള്‍ ഷെയര്‍ ചെയ്ത് പണിതശേഷം മാറിമാറി താമസിക്കാവുന്നതും അതുവഴി പ്രകൃതിദത്തമായ രീതിയില്‍ അകറ്റി മനസ്സിനും ശരീരത്തിനും ആരോഗ്യം വീണ്ടെടുക്കാവുന്നതും തദ്വാര ആയുസ്സ് വര്‍ധിപ്പിക്കാവുന്നതുമാണ്.

കണ്ണിനും കാതിനും മനസ്സിനും ഉണര്‍വ്വും തേജസ്സും പ്രദാനംചെയ്യുന്ന ആയുര്‍ഭവനങ്ങള്‍ ആര്‍ക്കിടെക്ട് വിഭാവനം ചെയ്തതാണ്. ഇത്തരം ഭവനങ്ങളെക്കുറിച്ച് ഗവേഷണവും നിര്‍മാണത്തിനുള്ള തയ്യാറെടുപ്പും നടന്നുവരുന്നു.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.