വീട് വിട്ട് പോകുമ്പോള്‍ ഇയാള്‍ക്ക് ഒരിക്കലും വീടിനെ പറ്റി ഉത്കണ്ഠ ആവശ്യമില്ല. വീട് കള്ളന്‍മാര്‍ കുത്തിത്തുറക്കുമെന്നോ, വീട്ടിലെ വസ്തുക്കള്‍ മോഷണം പോകുമെന്നോ ചിന്തിച്ച് തല പുണ്ണാക്കണ്ട. കാരണം എന്താണെന്നല്ലേ  ഇയാള്‍ വീട് തലയില്‍ വെച്ചാണ് നടക്കുന്നത് തന്നെ. നമ്മുടെ വീടെന്ന സങ്കല്‍പ്പത്തില്‍ നിന്നും വളരെ വിദൂരമാണ് ഈ വീടും വീട്ടില്‍ ജീവിക്കുന്ന ഈ യുവാവും.

mobile home

 
 
ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ മൊബൈല്‍ വീട് ഇതായിരിക്കും.  ലിയൂ ലിങ്‌ച്ചോ എന്നാണ് മൊബൈല്‍ വീടിന്റെ ഉടമസ്ഥന്റെ പേര്. ചൈന സ്വദേശിയായ ലിയൂ  എവിടെ പോയാലും കൂടെ വീടും കാണും.  

mobile

സെയില്‍സ് മാനായ ലിയു വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് മുളയാണ്. അതുകൊണ്ട് തന്നെ വീട് സുഖമായി തലയില്‍വെക്കുകയും ചെയ്യാം.  പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചാണ് വീടിന്റെ ചുമര്‍ നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 60 കിലോ മാത്രമാണ് ഈ വീടിന്റെ ഭാരം. 

mobile home

ഏകദേശം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിയു മൊബൈല്‍ വീട് ആദ്യമായി തലയിലെടുത്ത് വയ്ക്കുന്നത്.  റീസൈക്കിള്‍ ചെയ്യാവുന്ന വെള്ളക്കുപ്പികള്‍ വില്പന നടത്തിയാണ് ലിയു ഉപജീവനമാര്‍ഗം കണ്ടെത്തിയത്.

mobile home

കണ്ടാല്‍ കുട്ടികള്‍ കളിയ്ക്കാനായി ഉണ്ടാക്കുന്ന കുട്ടിപ്പുരയ്ക്ക് സമാനമായി തോന്നുമെങ്കിലും  ഈ വീട്ടില്‍ കിടപ്പുമുറിയും അടുക്കളയുമെല്ലാമുണ്ട്. ആഗ്രഹിക്കുന്നിടത്തേക്ക് വീടും എത്തുമെന്നതിനാല്‍ ലിയുവിന് ഇഷ്ടമുള്ള പ്രദേശത്തെ താമസക്കാരനാകുകയും ചെയ്യാം. 

mobile

mobile home

mobile home

 

mobile home

 @HAP/Rex Features