ന്ന് മലയാളി നിര്‍മിക്കുന്ന വീടുകളില്‍ നടുമുറ്റം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പക്ഷേ ഈ നടുമുറ്റത്തില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ആരും അത്ര ബോധവാന്‍മാരല്ല. നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് പലര്‍ക്കും നടുമുറ്റങ്ങള്‍ എന്നാല്‍ അവ നിത്യജീവിതത്തില്‍ അത്ര പ്രാറ്റിക്കലല്ല. 

നല്ല മഴപെയ്യുമ്പോള്‍ നടുമുറ്റങ്ങളില്‍ നിന്നും വരാന്തകളിലേക്ക് വെള്ളം തെറിക്കാനുള്ള സാധ്യത നിരവധിയാണ്. ഇപ്പോള്‍ നമ്മള്‍ നിര്‍മിക്കുന്ന നടുമുറ്റങ്ങളുടെ ലിന്റല്‍ ഹൈറ്റും റൂഫിങ്ങ് ഹൈറ്റും വളരെ പൊന്തിയിട്ടായിരിക്കും. ഇതുമൂലം മഴക്കാലത്ത് ഇത്തരം വീടുകളില്‍ വെള്ളത്തിന്റെ പാറലും ഇടിവെട്ടുമ്പോള്‍ കടത്തിണ്ണയില്‍ നില്‍ക്കുന്ന അനുഭവവും ആകും ഉണ്ടാവുക. 

വീടിനകത്തേക്ക് ഇടി ഇറങ്ങിവരുന്നതുപോലെ നമുക്ക് അനുഭവപ്പെടുകയും ചെയ്യും. നടുമുറ്റത്തിന്റെ ഏറ്റവും വലിയ അപകടം ഏതൊരു കള്ളനും വലിയൊരു തെങ്ങിന്റെ മുകളില്‍ കയറി ഇരുന്നാല്‍ വീട്ടിലെ മൊത്തം ചലനങ്ങളും സുഖമായി നിരീക്ഷിക്കാമെന്നുള്ളതാണ്. മഴക്കാലം തീര്‍ന്നാല്‍ നടുമുറ്റം കൊണ്ടുള്ള ഉപദ്രവം തീര്‍ന്നുവെന്നു കരുതരുത്. 

മഴക്കാലത്തിന് ശേഷം ഇയ്യാംപാറ്റകളുടെ വിഹാരകേന്ദ്രമായിരിക്കും നടുമുറ്റം. ഇത്തരത്തില്‍ നടുമുറ്റം ഒരുപാട് ദുരന്തങ്ങള്‍ സമ്മാനിക്കും. അതുകൊണ്ട് തന്നെ നടുമുറ്റങ്ങള്‍ക്ക് പകരം സൈഡ് മുറ്റങ്ങളായിരിക്കും അനുയോജ്യം.