വിമാനത്തില്‍ നാം ചിലവഴിക്കുന്ന നിമിഷങ്ങള്‍ മണിക്കൂറുകളാണ്, എന്നാല്‍ വിമാനത്തില്‍ സ്ഥിരമായി താമസിയ്ക്കുന്ന ഒരാളുണ്ട്. പറക്കുന്ന വിമാനത്തില്ല നിലത്ത് ലാന്റ് ചെയ്ത് നിര്‍ത്തിയിരിക്കുന്ന വിമാനത്തിലാണെന്ന് മാത്രം. അതെ ബോയിങ്ങ് 727-200നെ ഒരാള്‍ വീടാക്കി മാറ്റിയിരിക്കുന്നു. ഒറെഗോണിലെ ഹില്‍സ് ബോറൊ നഗരത്തില്‍ പൈന്‍കാടുകള്‍ക്കിടയിലാണ് ഈ  വിമാനവീട് പാര്‍ക്ക് ചെയ്തിരിക്കുന്നത്. 

5

വിമാനത്തിന്റെ ചിറകും വാലുമൊന്നും മുറിച്ച് മാറ്റാതെ തന്നെയാണ് വീടാക്കി ഉപയോഗിച്ചിരിക്കുന്നത്. 

ബ്രൂസ് കാംമ്പെല്‍ എന്നാണ് വിമാനവീടിന്റ ഉടമയുടെ പേര്. വര്‍ഷത്തില്‍ ആറ് മാസം ഇയാള്‍ ഈ വീട്ടിലാണ് താമസിയ്ക്കുക. ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. 6462550 രൂപയ്ക്കാണ് ബ്രൂസ് കാംമ്പെല്‍  പഴയ വിമാനം വാങ്ങിയത്. വിമാനത്തിന്റെ ഉള്‍ഭാഗം കാംമ്പെല്ലിന്റെ ഇഷ്ടത്തിനനുസരിച്ച് രൂപകല്‍പ്പന ചെയ്ത് മാറ്റിയിട്ടുണ്ട്. കിടപ്പുമുറി അടക്കമുള്ള സൗകര്യങ്ങള്‍  ഒരുക്കിയാണ് വിമാനത്തിന്റെ ഉള്‍ഭാഗം പുതുക്കി പണിതിരിക്കുന്നത്.  

4

വിമാനം മാത്രമല്ല വിമാനം നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലവും ഇദ്ദേഹം വന്‍വില കൊടുത്ത് വാങ്ങിയിട്ടുണ്ട്. പഴയ വസ്തുക്കളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന്റെ ഉത്തമഉദാഹരണമാണ് തന്റെ വീടെന്നാണ് ബ്രൂസ് കാംമ്പെലിന്റെ അഭിപ്രായം.

3

 

2