ഗൃഹനിര്‍മാണ രംഗത്തെ വന്‍ വിപ്ലവത്തിന്റെ നാളുകളായിരിക്കും ഇനി വരാന്‍ പോകുന്നതെന്നാണ് 3ഡി വീടുകള്‍ നല്‍കുന്ന സൂചന. നിങ്ങളുടെ സ്വപ്‌നഭവനം നിര്‍മിക്കാന്‍ ഇനി വര്‍ഷങ്ങളുടെയും മാസങ്ങളുടെയുമൊന്നും കാത്തിരിപ്പ് വേണ്ട വെറും 24 മണിക്കൂര്‍ മതി. വെറും വീട് മാത്രമല്ല പെയിന്റടി കൂടി കഴിയും ഒരു ദിവസം ഇരുട്ടിവെളുക്കുന്നതിന് മുമ്പ്. ഇതെങ്ങനെ സാധിക്കുമെന്നു തന്നെയാകും ഇപ്പോള്‍ നിങ്ങളുടെ സംശയം. 

house

സംശയിക്കേണ്ട പരമ്പരാഗത വീടു നിര്‍മാണ രീതി അനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ ഒരു വീട് നിര്‍മിക്കുക എന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്. എന്നാല്‍ 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ സമയം മാത്രമല്ല ചിലവും ലാഭിക്കാം. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആദ്യത്തെ വീട് എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മോസ്‌കോയില്‍ പൂര്‍ത്തിയാക്കിയിരുന്നു. എപില്‍  കോര്‍ എന്ന കമ്പനിയാണ് വീട് നിര്‍മിച്ചത്. 

house

അത്യാധുനിക സൗകര്യങ്ങളോടെ 400 ചതുരസ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് നിര്‍മിച്ചത് വെറും 24 മണിക്കൂറുകൊണ്ടാണ്. കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള സൂപ്പിനോ എന്ന സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. 10,134 ഡോളറാണ് വീട് നിര്‍മാണത്തിന് ചിലവായ തുക. ത്രിഡി ഉപയോഗിച്ച് വീടിന്റെ ഭാഗങ്ങള്‍ നിര്‍മിച്ച് പിന്നീട് കൂട്ടിയോജിപ്പിച്ചാണ് വീട് പൂര്‍ത്തിയാക്കുന്നത്. ഡൈനിങ്ങ് ഹാള്‍, അടുക്കള, കിടപ്പുമുറി, ബാത്ത് റൂം  തുടങ്ങി ഒരുവീടിനുവേണ്ടതെല്ലാം ഈ  3ഡി വീട്ടിലുണ്ട്. 

ഇവിടെ കോണ്‍ക്രീറ്റിനെ ഇങ്കായി ഉപയോഗപ്പെടുത്തുന്നു. മൊബൈന്‍ കണ്‍സ്ട്രഷന്‍  3ഡി പ്രിന്ററാണ് ഇതിനായി ഉപയോഗിക്കുന്നത്.  ഒരു ചിത്രം വരയ്ക്കുന്ന ലാഘവത്തോടെ നിര്‍മിക്കുന്ന ഇത്തരം വീടുകള്‍ക്ക് കുറഞ്ഞത് 175 വര്‍ഷം വരെ ആയുസുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

house