റക്കമില്ലായ്മ  മിക്കവാറും എല്ലാവരെയും അകറ്റുന്ന പ്രശ്‌നമാണ്. ഉറക്കമില്ലായ്മയ്ക്ക് പ്രതിവിധി നമ്മുടെ  വീട്ടിലെ പൂന്തോട്ടത്തില്‍ തന്നെയുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. പൂന്തോട്ടത്തിലെ ചില ചെടികളെടുത്ത് കിടപ്പുമുറിയില്‍ വയ്ക്കുന്നതോടെ ഉറക്കമില്ലായ്മക്ക് കുറഞ്ഞ തോതിലെങ്കിലും പ്രതിവിധിയാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണല്ലോ മിക്കവാറും പേരുടെയും ഉറക്കം കെടുത്തുന്നത്. ചില ചെടികള്‍ക്കും അവയുടെ ഗന്ധത്തിനും സമ്മര്‍ദ്ദങ്ങളെ അകറ്റാന്‍ പ്രത്യേക കഴിവുണ്ടത്രെ.

മുല്ല

jasmine


സാധാരണയായി നമ്മള്‍ മലയാളികള്‍ മുല്ല വീടിനുള്ളില്‍ വയ്ക്കാറില്ല.  പൂന്തോട്ടത്തിലും, പറമ്പിലെ വേലിയ്ക്ക് അരികിലുമാണ് നമ്മള്‍ മുല്ല നടാറുള്ളത്. എന്നാല്‍ കിടപ്പുമുറിയില്‍ പോലും മുല്ല നടാമെന്ന് എത്രപേര്‍ക്ക് അറിയാം. മുല്ലയുടെ മണം നല്ല ഉറക്കത്തിന് സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഉത്കണ്ഠ ഇല്ലാതാക്കാന്‍ മുല്ലപ്പൂവിന്റെ സുഗന്ധത്തിന് പ്രത്യേക കഴിവുണ്ടത്രെ. 

ലാവെണ്ടര്‍

lavender

ഉത്കണ്ഠയെ അകറ്റാനും നല്ല ഉറക്കം നല്‍കാനും കഴിവുള്ള മറ്റൊരു ചെടിയാണ് ലാവെണ്ടര്‍.സമ്മര്‍ദ്ദം കുറയ്ക്കാനും, ഹൃദയമിടിപ്പ് ക്രമീകരിക്കാനും, രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ലാവെണ്ടറിന്റെ സുഗന്ധത്തിന് കഴിവുണ്ട്. 
കുട്ടികള്‍ കരയുന്നത് കുറയ്ക്കാന്‍ ലാവണ്ടറിന്റെ പൂക്കളുടെ ഗന്ധത്തിന് കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. കുട്ടിയെ നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് മാത്രമല്ല കുട്ടിയുടെയും അമ്മയുടെയും സമ്മര്‍ദ്ദം കുറയ്ക്കാനും ലാവെണ്ടറിന് കഴിവുണ്ട്.

പാമ്പിന്‍ ചെടി ( Snake plant)

snake plant


വീടിനകത്തെ വായുശുദ്ധീകരിക്കാന്‍ പാമ്പന്‍ ചെടിയ്ക്ക് പ്രത്യേക കഴിവുണ്ടെന്നാണ്  പഠനങ്ങള്‍ പറയുന്നത്.  അന്തരീക്ഷ വായുവിലെ വിഷാംശത്തെ ശുദ്ധീകരിക്കാനും പാമ്പിന്‍ ചെടിയ്ക്ക് കഴിയും.

കറ്റാര്‍വാഴ

aloe vera


കറ്റാര്‍ വാഴയുടെ ഔഷധ ഗുണം അറിയാമെങ്കിലും നമ്മളില്‍ പലരും കറ്റാര്‍ വാഴയെ വീടിനകത്ത് കയറ്റാറില്ല. അന്തരീക്ഷ വായു ശുദ്ധീകരിക്കുന്ന സസ്യങ്ങളുടെ ലിസ്റ്റ് നാസ പുറത്തുവിട്ടപ്പോള്‍ അതില്‍ ആദ്യ സ്ഥാനം അലോവേരയ്ക്കായിരുന്നു.  രാത്രിയില്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന സസ്യമാണ് കറ്റാര്‍വാഴ.  സൗന്ദര്യസംരക്ഷണത്തിന് നമ്മള്‍ കറ്റാര്‍ വാഴയെ വ്യാപകമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ കിടപ്പുമുറിയില്‍ വെച്ചാല്‍  ഉറങ്ങാന്‍ സഹായിക്കുന്ന സസ്യമാണ് കറ്റാര്‍വാഴയെന്ന് പലര്‍ക്കും അറിയില്ല.

 പന

palm


ചട്ടിയില്‍ വളരുന്ന ചെറിയ ഇനം  പനകള്‍ കിടപ്പുമുറിയില്‍ വയ്ക്കാന്‍ ഉത്തമം ആണ്. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാന്‍  ഈ ചെടിയ്ക്ക് പ്രത്യേക കഴിവുണ്ട്.