ലോകത്തിലെ ഏറ്റവും ഉയരമുള്ള  വീട് നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ അവസരം. അംബാനിയുടെ ആന്റിലിയ ആണോയെന്നു സംശയിക്കണ്ട. ലോകത്തിലെ ഏറ്റവും  ഉയരമുള്ള വീട് അംബാനിയുടെ ആന്റിലിയ തന്നെ. പക്ഷേ ഇത് അതല്ല. ഒരു കുടുംബത്തിന് താമസിക്കാവുന്ന ലോകത്തിലെ ഏറ്റവും  ഉയരമുള്ള വീട് എന്നതാണ് ഈ വീടിന്റെ പ്രത്യേകത. പത്ത് കോടി രൂപയ്ക്കാണ് വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 

falcon nest

124 അടി നീളമുള്ള വീടിന്റെ വിസ്തീര്‍ണം ഏകദേശം 6,200 സ്‌ക്വയര്‍ ഫീറ്റാണ്. അരിനോണയിലെ പ്രസ്‌കോട്ടില്‍ സ്ഥിതിചെയ്യുന്ന ഈ വീടിന്റെ പേരും കൗതുകമുണര്‍ത്തുന്നതാണ് ഫാല്‍ക്കണ്‍ നെസ്റ്റ്. ഫിനിക്സ് ആര്‍ക്കിടെക്റ്റ് സുകുമാര്‍ പാല്‍ ആണ് വീടിന്റെ  ഡിസൈനര്‍. ആര്‍കിടെക്റ്റിന്റെ പേരില്‍ ഒരു ഇന്ത്യന്‍ ഛായ മണക്കുന്നില്ലേ.. അതേ ആര്‍ക്കിടെക്റ്റ് ഇന്ത്യന്‍ വംശജനാണ്.

falcon nest

മൂന്ന് ബെഡ്‌റൂമുകളും നാല് ബാത്ത് റൂമുകളും ഉള്ള വീടിന്റെ പ്രധാന ആകര്‍ഷണം സാന്‍ഫ്രാന്‍സിസ്‌കോയുടെ സൗന്ദര്യം മുഴുവന്‍  ആസ്വദിക്കാന്‍ കഴിയുന്ന ഗ്ലാസ് ഭിത്തികളാണ്. അരിസോണയിലെ പ്രസ്‌കോട്ടില്‍ താംബ് ബട്ട്, ഹംഫ്രോസ്, ബില്‍ വില്ല്യംസ്, സാന്‍ഫ്രാന്‍സിസ്‌കോ   എന്നീ മനോഹരമായ മലകളുടെ ഒത്ത നടുവിലാണ് വീട് സ്ഥിതിചെയ്യുന്നത്. 

falcon nest

പത്ത് നിലകളോളമുള്ള ഈ വീടിന്റെ ഒരു നിലയില്‍ നിന്നും മറ്റുനിലകളിലേക്ക് പോകാന്‍ എലവേറ്റര്‍ സംവിധാനമുണ്ട്. ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനങ്ങളും ഈ വീട്ടില്‍ ക്രമീകരിച്ചിരുക്കുന്നു. ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനങ്ങളുമുണ്ട്. 

 

falcon nest

 

falcon nest

falcon nest

 

falcon nest

falcon nest

 

falcon nest

falcon nest

Photo credit: ARMLA/Russ Lyon sotheby's International Really