രൂപകല്‍പ്പനയിലെ വ്യത്യസ്ഥത കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന നിരവധി വീടുകള്‍ ലോകത്തിലുണ്ട്. വീടുപണിയുമ്പോഴുള്ള ചിലരുടെ ഭാവന കണ്ടാല്‍  കണ്ണ് തള്ളിപ്പോകും അത്തരത്തില്‍ കണ്ണ് തള്ളിക്കുന്ന ഒരു വീടാണ് പോളണ്ടിലുള്ളത്. ലോകത്തിലെ ഏറ്റവും മെലിഞ്ഞ വീടാണ് ഇതെന്നതാണ് ഈ വീടിന്റെ പ്രത്യേകത. 

Skinniest House


 
വീടുകള്‍ കൊട്ടാരങ്ങളുടെ വലുപ്പത്തിലേക്ക്, വിസ്തൃതിയിലേക്ക് വളരുന്ന ഇക്കാലത്ത്  പോളണ്ടിലെ വാഴ്‌സോയിലെ കാരറ്റ് ഹൗസ് നമുക്ക് മുന്നില്‍ വലിയ വിസ്മയാകുന്നു.  ഇസ്രായേലി എഴുത്തുകാരനായ എഡ്ഗര്‍ കാരറ്റിന്റേതാണ് വീട്.

Skinniest House

രണ്ടു വ്യത്യസ്ത കാലഘട്ടത്തില്‍ നിര്‍മിച്ച രണ്ട് പടുകൂറ്റന്‍ കെട്ടിടങ്ങളുടെ ഇടയിലാണ് ഈ മെലിഞ്ഞ വീട്. സ്‌ക്വയര്‍ ഫീറ്റുകള്‍ വെച്ച്  ഈ വീടിനെ അളക്കാനാകില്ല. കാരണം വെറും 152 സെന്റി മീറ്ററാണ് ഈ വീടിന്റെ നീളം. വീതി വെറും 92 സെന്റി മീറ്ററും. 2012-ല്‍ നിര്‍മിച്ചിരിക്കുന്ന ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ജാകൂബ് ഷ്‌റാന്‍സിയാണ്. 

Skinniest House


 
രണ്ട് നിലകളുള്ള വീട്ടില്‍ ഒരു കിടപ്പുമുറി, അടുക്കള, ബാത്ത് റൂം, ലിവിങ്ങ് റൂം എന്നിവയാണുള്ളത്. തുറക്കാന്‍ കഴിയാത്ത രണ്ട്  ജനവാതിലുകളാണ് ഈ വീടിനുള്ളത്. ഈ ജനലുകളിലെ ഗ്ലാസുകള്‍ വഴിയാണ് വീട്ടിലേക്ക് വെളിച്ചമെത്തുന്നത്.  വെള്ള നിറത്തിലുള്ള പെയിന്റാണ് ഇന്റീരിയറിന് നല്‍കിയിരിക്കുന്നത്.

Skinniest House

വീട്ടിലേക്കുള്ള വൈദ്യുതി പൂര്‍ണമായും ഇരുവശവുമുള്ള മറ്റുരണ്ട് കെട്ടിടങ്ങളെ ആശ്രയിച്ചാണ്. വീട് കുഞ്ഞനാണെങ്കിലും ഒരാള്‍ക്ക് ജീവിക്കാനുള്ള ഏല്ലാ വീട്ടുപകരണങ്ങളും ഈ വീട്ടിലുണ്ട്. കട്ടിലും കിടക്കയും കുഞ്ഞന്‍ റെഫ്രിജേറ്റര്‍ ഉള്‍പ്പെടെ എല്ലാം. 

Skinniest House

വീട്ടിലേക്ക് പ്രവേശിക്കാനും ഒരു നിലയില്‍നിന്ന് അടുത്ത നിലയിലേക്ക് കയറാനും കോവണിയുണ്ട്. വീട് വെക്കാന്‍ ഭൂമിയില്ലെന്ന് പരിതപിക്കുന്നവരൊക്കെ ഈ വീടിനെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണ്.

Skinniest House

 

house

 

Skinniest House

 photo credit: Polish Modern Art Foundation / Bartek Warzecha