സ്ട്രാട്ടജിക് കണ്‍സള്‍ട്ടെന്‍സി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍

Posted on: 18 Jun 2013
രണ്ടാം ലോക മഹായുദ്ധ സമയത്താണ് മിലിട്ടറി സ്ട്രാട്ടജി ഉടലെടുത്തത്. പിന്നീട് അത് ഉല്‍പാദന മേഖലയിലും അതിനു ശേഷം ബിസിനസ്, സര്‍വീസസ്, മറ്റ് എല്ലാ മേഖലയിലും ഉപയോഗിക്കാന്‍ തുടങ്ങി.

ഇന്ന് വില്ല, ഫ്ലാറ്റ്, കോമേഴ്‌സല്‍ ബില്‍ഡിംഗ്, റിസോഴ്‌സ് പദ്ധതി തയ്യാറകുമ്പോള്‍ തന്നെ ബിസിനസ് അഥവാ മാര്‍ക്കറ്റിങ് സ്ട്രാട്ടജി കണ്‍സള്‍ട്ടെസിന്റെ സേവനം ബില്‍ഡേഴ്‌സ് വിജയകരമായി ഉപയോഗിച്ചു വരുന്നു. കേരളത്തിലെ ബില്‍ഡേഴ്‌സിന് സ്ട്രാട്ടജി ഉപദേഷ്ടാവിന്റെ സേവനം ലഭിക്കുവാന്‍ വളരെ പ്രയാസമാണ് കാരണം ഈ മേഖലയില്‍ വളരെ കുറച്ച് പ്രൊഫഷണല്‍ ഉപദേഷ്ടാക്കള്‍ മാത്രമെ ഉള്ളു. മാത്രമല്ല ചെറുകിട ബില്‍ഡേഴ്‌സിന് ഇവരെ ഉള്‍ക്കൊള്ളുവാന്‍ സാധ്യമല്ല.

എന്താണ് സ്ട്രാട്ടജി പ്ലാനിങ്?

ഒരു ബില്‍ഡര്‍ പ്രോജക്ട് തുടങ്ങുവാന്‍ ആലോചിക്കുമ്പോള്‍ തന്നെ ഈ സ്ട്രാട്ടജി ഉപദേഷ്ടാവിന്റെ സേവനം ലഭ്യമാക്കുന്നതാണ് നല്ലത്.
ഉപദേഷ്ടാവ് ആ സംരംഭത്തെക്കുറിച്ച് പഠിച്ച് അതിന്റെ ബിസിനസ് സാധ്യത വിലയിരുത്തും. പിന്നെ പ്രോജക്ടിന് വേണ്ട Architects, Project Management Consultants മുതലായ Professionlസിനെ നിയമിക്കുവാന്‍ സഹായിക്കും. പദ്ധതിയുടെ മാര്‍ക്കറ്റിംഗ് പ്ലാന്‍, Price Policy, HR Plan മുതലായവ തയ്യാറാക്കിയ ശേഷം പ്രോക്ടിന് ആവശ്യമായ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് ചെയ്ത് പദ്ധതി Launch മുതല്‍ അവസാന സെയില്‍സ് വരെ ഉള്ള പ്ലാനിംഗ് തയ്യാറാക്കും. സാധാരണ സ്ട്രാട്ടജി ഉപദേഷ്ടാകള്‍ ഒരു സംരംഭത്തിന്റെ planning ചെയ്യുകയാണ് പതിവ്. എന്നാല്‍ ഈ plan നടത്തി കൊടുക്കുന്നു. അതായത് planning & execution നടത്തുന്ന വളരെ ചുരുങ്ങും. മുതിര്‍ന്ന സ്ട്രാട്ടജി ഉപദേഷ്ടാക്കള്‍ ഇന്ത്യയില്‍ ഉണ്ട്. തങ്ങള്‍ ഉണ്ടാക്കിയ പ്ലാന്‍ തങ്ങളുടെ സ്റ്റാഫിനെയും ബില്‍ഡേഴ്‌സ് സ്റ്റാഫിനെയും ഉപയോഗിച്ച് വിജയകരമായി സംരംഭം മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ കൂട്ടര്‍ ചെയ്യുന്നത്.

ഇന്ന് ലോകോത്തര മാനേജ്‌മെന്റ് കണ്‍സള്‍ട്ടെന്‍സിന്റെ സേവനം ഇന്ത്യയില്‍ ലഭ്യമാണ് ഈ സ്ഥാപനങ്ങള്‍ Corporate സ്ഥാപനങ്ങളെ മാത്രമാണ് സേവനം ചെയ്തു വരുന്നത്. ഇന്ത്യയില്‍ ഓഫീസുള്ള, A.T. Kearney, Arthur D. Little (1886), Bain & Company (1973), Gartner, Hightech Research, The Boston Consultancy Group, Mc Kinsey & Company മുതലായവ അതില്‍ ചിലത് മാത്രം. ഈ സ്ഥാപനങ്ങള്‍ ബില്‍ഡേഴ്‌സ് മേഖലയില്‍ പ്രശസ്തരാണെങ്കിലും വന്‍ കിട ബില്‍ഡേഴ്‌സിനു മാത്രമെ ഇവരെ afford ചെയ്യുവാന്‍ സാധിക്കൂ. മാത്രമല്ല execution teamsനു supply ചെയ്യുന്ന ഒരു രീതി ഇവരില്‍ ഇല്ല.

ഈ തരത്തില്‍ ബില്‍ഡേഴ്‌സ് മേഖലയില്‍ Planningpw executionനും നടത്തി പ്രശസ്തി ആര്‍ജിച്ച സ്ട്രാട്ടജി കണ്‍സള്‍ട്ടെന്‍സി സ്ഥാപനങ്ങള്‍ കേരളത്തിലും ഉണ്ട്. കോഴിക്കോട്, കൊച്ചിയിലും ഓഫീസുള്ള Business Management Forum ഇവയില്‍ ഒന്നാണ്.
ബില്‍ഡറുടെ കൂടെ 3rd party strategy ഉപദേഷ്ടാവ് ഉള്ളതിനാല്‍ Builder മാത്രമല്ല അവരുടെ ഉപഭോക്താവിനും വളരെ പ്രയോജനം ഉണ്ട്. എങ്ങനെയെന്നാല്‍ ഈ സ്ട്രാട്ടജി ഉപദേഷ്ടാക്കള്‍ അവര്‍ വിപണയില്‍ ഇറക്കുന്ന സംരംഭങ്ങളുടെ ഗുണമേന്മ നിഷ്‌കര്‍ഷിക്കാറുണ്ട്. കാരണം ഇവരുടെ നിലനില്‍പ്പിന് നിലവാരം ഉള്ള പദ്ധതികളെ ആശ്രയിച്ചിരിക്കും.

സ്റ്റാര്‍ട്ടജിക്ക് ഉപദേഷ്ടാവ് വില്ലയും, ഫ്ലാറ്റും മറ്റും വില്‍ക്കേണ്ട വില നിലവാര പട്ടിക തയ്യാറാക്കുന്നതിനു മുമ്പെ വിപണയിലുള്ള മറ്റു സംരംഭങ്ങളോട് ഒരു താരതമ്യ പഠനം നടത്തി. ഉപഭോക്താവിന് അവരുടെ നിക്ഷേപത്തിന് പരമാവധി മൂല്യം ഉറപ്പിക്കാറുണ്ട് ഇതിനാല്‍ ഉപഭോക്താവിന് അവനവന്റെ നിക്ഷേപത്തിന് പരമാവധി മൂല്യം ലഭിക്കുന്നു.

ഈ തരത്തില്‍ ഉപദേഷ്ടകള്‍ ഇല്ലാത്ത Projectകളില്‍ ബില്‍ഡര്‍ അവര്‍ക്ക് തോന്നിയ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറാണ് പതിവ്.

ബില്‍ഡറുടെ ഉപദേഷ്ടകള്‍ ആണെങ്കിലും ഒരു 3rd പാര്‍ട്ടി ആയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇവരോട് സംരംഭത്തിന്റെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സംസാരിച്ച് മനസ്സിലാക്കി. തങ്ങള്‍ വാങ്ങുവാന്‍ പോകുന്ന propertyയെക്കുറിച്ച് പൂര്‍ണ്ണധാരാണ ഉണ്ടാക്കി തൃപ്തിയോടെ വാങ്ങുവാന്‍ സാധിക്കും. ഈ സ്ട്രാട്ടജി ഉപദേഷ്ടകള്‍ പ്രൊഫഷണല്‍ ആയതിനാല്‍ കസ്റ്റമേര്‍സിന് ഇവരെ deal ചെയ്യുവാന്‍ എളുപ്പമാണ്.

പുതുതായി സംരംഭകര്‍ ബില്‍ഡേഴ്‌സ് മേഖലയില്‍ വരുന്നുണ്ടെങ്കിലും ബിസിനസ് വിജയിക്കുന്നത് വളരെ ചുരുക്കം മാത്രമാണ്. ബില്‍ഡേഴ്‌സ് മേഖലയെ കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണകളും കെടുകാര്യസ്ഥതയും ആണ് ഇതിനു കാരണം. ഈ തരത്തിലുള്ള സംരംഭകരുടെ കഴിവു കേടിനാല്‍ വഞ്ചിക്കപ്പെടുന്നത് പാവം ഉപഭോക്താക്കളാണ് നല്ല ഒരു സ്ട്രാട്ടജിക് ഉപഭോക്താവിന്റെ സേവനം കിട്ടിയാല്‍ ഒരു അളവ് വരെ സംരംഭകന് നഷ്ടങ്ങള്‍ ഒഴിവാകിയോ കുറച്ചോ സ്ഥാപനത്തിന് ലാഭത്തില്‍ എത്തിക്കാന്‍ സാധിക്കും. പുതുതായി ബില്‍ഡേഴ്‌സ് മേഖലയിലേക്ക് വരുന്ന സംരംഭകര്‍ക്കും ഉള്ള ബിസിനസ് പ്രൊഫഷണലായി നടത്താന്‍ സാധിക്കാത്തവര്‍ക്കും ബിസിനസ് മെച്ചപ്പെടുത്തണ്ടവര്‍ക്കും ഒരു പ്രൊഫഷണല്‍ സ്റ്റാര്‍ട്ടജിക് കണ്‍സള്‍ട്ടെറ്റിസിന്റെ സേവനം ലഭ്യാമാകാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സംരംഭകന്‍ മറ്റു സംരംഭകരില്‍ നിന്നും ഒരു പടി മുന്നിലാവുന്നു. സംരംഭത്തിന് ഒരു പ്രൊഫഷണല്‍ ടച്ച് ഉണ്ടാവുകയും ചെയ്യുന്നു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ റിയല്‍ എസ്റ്റേറ്റ് നിയമം ഉപഭോക്താവിന് വളരെ അധികം ശക്തി പകരുന്നവയാണ്. തികച്ചും പ്രൊഫഷണല്‍ അല്ലാതെ ഒരു സംരംഭകനും ബില്‍ഡേഴ്‌സ് മേഖലയില്‍ നിലനില്‍ക്കുവാന്‍ സാധിക്കുകയില്ല. തെറ്റായ നയങ്ങള്‍ അവരെ ജയിലില്‍ എത്തിക്കും.

ഓരോ മേഖലയിലും അതിന്റെ സൂക്ഷ്മ ശിഖരങ്ങള്‍ രൂപപ്പെട്ടുവരുന്ന ഈ കാലഘട്ടത്തില്‍ ബില്‍ഡേഴ്‌സിന് വേണ്ട സ്ട്രാട്ടജി കണ്‍സള്‍ട്ടെന്‍സി ഒരു വ്യത്യസ്ഥ ശൃംഖലയായി ഉരുത്തിരിഞ്ഞു വരുന്നത് നമുക്കു കാണാം.

Sandeep .P. Menon
Chief Consultant
Business Management ForumStories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.