മ്മുടെ കടല്‍ത്തീരങ്ങളില്‍ സാധാരണമായി കണ്ടുവരുന്ന ജലജീവിയാണ് കക്ക അല്ലെങ്കില്‍ ചിപ്പി. ഈ ചിപ്പിക്കുള്ളില്‍ ജീവിക്കാന്‍ സാധിച്ചാലോ...

അതിനുത്തരമെന്നോണം അത്ഭുതങ്ങളൊളിപ്പിച്ച് നില്‍ക്കുകയാണ് മെക്‌സിക്കോയിലെ നോട്ടിലസ് എന്ന ഈ ഭീമന്‍ ചിപ്പി വീട്. ജാവിയര്‍ സെനോസിയയിന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നോട്ടിലസ് നിര്‍മ്മിച്ചത് ആര്‍ക്യുറ്റെക്ചര്‍ ഓര്‍ഗാനിക്കസ് എന്ന ബില്‍ഡേഴ്‌സ് ഗ്രൂപ്പാണ്. 2006 ലാണ് ഈ വീട് നിര്‍മ്മിച്ചത്.

home

നിറമുള്ള മൊസൈക് കൊണ്ട് നിര്‍മിച്ച വീടിന്റെ പുറം ചുമര്‍ വെളിച്ചം തട്ടുന്നതോടെ മഴവില്‍ നിറങ്ങള്‍ വിരിയിക്കുന്നു .
പുറത്തും അകത്തും നിരവധി സസ്യങ്ങള്‍ വളര്‍ത്തി പ്രകൃതിയോട് താദാത്മ്യം പ്രാപിക്കുന്ന തരത്തിലാണ് നോട്ടിലസിന്റെ നിര്‍മാണം

home

home

 

home

home

home

home

home