വീടുകളുടെ ശൈലിയില്‍ എത്ര പുതുമകള്‍ വന്നാലും വീടുകളുടെ രൂപത്തെ പറ്റി എല്ലവരുടെയും മനസില്‍ ഏകദേശം ചില സങ്കല്‍പ്പങ്ങളൊക്കെ കാണും. പക്ഷേ എല്ലാ സങ്കല്‍പ്പങ്ങളും തകിടം മറിയ്ക്കുന്ന രീതിയിലും ലോകത്തിന്റെ പല ഭാഗത്തും പലരും വീടുകളും പടുത്തുയര്‍ത്തുന്നുണ്ട്.

2

ന്യൂയോര്‍ക്കിലെ പെരിന്‍ടണില്‍ ഒരു കൂണ്‍ വീടുണ്ട്. കൂണിന്റെ   അതേ മാതൃകയില്‍ നിര്‍മിച്ച വീട്. റോബര്‍ട്ട്, മാര്‍ഗരേറ്റ് ദമ്പതികള്‍ക്കായി കണ്ടമ്പററി ശൈലിയില്‍ ആണ് ഈ വീട് നിര്‍മിച്ചത്. കലാകാരന്മാരായ ഇവരുടെ വീട് നിര്‍മാണം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം 1972ലാണ് പൂര്‍ത്തിയാക്കിയത്. 

5

80 ടണ്‍ വരുന്ന നാല്  കൂണുകളുടെ മാതൃകയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഓരോ കൂണിനും 9.1 മീറ്റര്‍ ആണ് ഉയരം.  ഇതില്‍ ഒന്ന് ഡൈനിങ്ങ് ഹാളായും അടുത്തത് അടുക്കളയായും. ബാക്കിയുള്ള രണ്ട് കൂണുകള്‍  ബെഡ് റൂം ആയും  ഉപയോഗിക്കുന്നു. ഈ രണ്ട് കൂണുകളിലുമായി മൂന്ന് ബെഡ്‌റൂമും മൂന്ന് ബാത്ത് റൂമും ഉണ്ട്. 

4

മൊത്തം 4168 സ്‌ക്വയര്‍ഫീറ്റാണ് വീടിന്റെ വിസ്തീര്‍ണം. ജെയിംസ് എച്ച് ജോണ്‍സന്‍ എന്ന ആര്‍ക്കിടെക്റ്റാണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്.

4

1